Loader

മലയാള പാചകത്തെ പറ്റി

By : | 5 Comments | On : October 11, 2016 | Category : അറിയിപ്പുകള്‍


മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ആദിനാളുകള്‍ തൊട്ടു തന്നെ പാചക കലയുടെ ചരിത്രം ആരംഭിക്കുന്നു. പച്ചയായത് വേവിച്ചു കഴിക്കുമ്പോള്‍ പലതരം വസ്തുക്കള്‍ ചേര്‍ത്താല്‍ രുചിയും രുചിഭേദവും ഉണ്ടാകുന്നു എന്ന്‍ അവരറിഞ്ഞു. സാമൂഹിക വളര്‍ച്ചയുടെ ഓരോ പടിയിലും ഓരോതരം മനുഷ്യസമൂഹവും വിവിധതരം പാചക കൂട്ടുകള്‍ വികസിപ്പിച്ചു കൊണ്ട് വന്നു. ആധുനിക കാലത്തും മനുഷ്യന്റെ മൌലികാവശ്യമായ ‘ആഹാരം’ എന്നതിനെ സാക്ഷാത്കരിക്കുന്ന പാചകകലയില്‍ സാമൂഹികവും വൈയക്തികവും ആയ ഘടകങ്ങള്‍ ഇഴ പിരിയുന്നുണ്ട്. ഓരോ രുചി കൂട്ടുകളും എങ്ങനെയുണ്ടായി, എങ്ങനെയൊക്കെ ഉപയോഗിക്കപ്പെട്ടു എന്ന്‍ അന്വേഷിക്കുന്നത് കൌതുകകരമാണ്. വിവിധ തരം രുചികള്‍ പോഷകഗുണങ്ങള്‍, ഭക്ഷണതാല്പര്യം വര്‍ദ്ധിപ്പിക്കുന്ന ഗന്ധങ്ങളും വര്‍ണ്ണങ്ങളും തുടങ്ങി വിളമ്പുന്ന രീതികള്‍ വരെ പാചക കലയുടെ അവിഭാജ്യഘടകങ്ങളാകുന്നു. ആരോഗ്യകരമായ രുചിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന മലയാളി പാചകങ്ങളിലേക്ക് ആണ് മലയാള പാചകത്തിന്റെ ജീവത്തായ അന്വേഷണം !

സ്നേഹത്തോടെ,
എഡിറ്റോറിയല്‍ ബോര്‍ഡ്‌,
മലയാള പാചകം കൂട്ടായ്മ
mpbk.mystagingwebsite.com

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Jayasree Ravindran on February 2, 2016

      ദേശം അനുസരിച്ച് പാചകത്തിൽ വ്യത്യാസങ്ങളും രുചിഭേദങ്ങളും ഉണ്ടാകുന്നു

        Reply
    2. posted by Indu Mply on February 2, 2016

      Great

        Reply
    3. posted by Shakir Karim on February 2, 2016

      Good

        Reply
    4. posted by Husain Munhakkal on February 2, 2016

      വാചകം കൊള്ളാം

        Reply
    5. posted by Biju Kerala on February 2, 2016

      ഇതും കൊള്ളാം.

        Reply

    Leave a Reply

    Your email address will not be published.