Loader

പഴം പായസം (Banana Kheer)

By : | 1 Comment | On : December 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പഴം പായസം ( Banana Kheer)

സാധാരണ നമ്മളു പഴം വച്ച് പായസം ഉണ്ടാക്കുവാണേൽ ശർക്കര ചേർത്ത് അല്ലെ ചെയ്യുക. എന്നാൽ ഇത് പഞ്ചസാര ചേർത്ത് ഉണ്ടാക്കിയതാണു,വളരെ രുചികരവും, എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതും ആണു ഇത്.പഴം കഴിക്കാൻ മടിയുള്ള കുട്ടീസിനു പോലും ഇത് വളരെ ഇഷ്ടപ്പെടും തീർച്ച.അപ്പൊ നമ്മുക്ക് തുടങ്ങാം.

പഴം ( ഞാലിപൂവൻ,പൂവൻ പഴം,കദളി ,ഇവ ഒക്കെ എടുക്കാം)- 6 (കുറച്ച് പഴുത്ത പഴമാണു നല്ലത്)
പാൽ -1/2 ലിറ്റർ
പഞ്ചസാര -പാകത്തിനു
നെയ്യ് -6 റ്റീസ്പൂൺ
ഏലക്കാപൊടി -1/4 റ്റീസ്പൂൺ
കശുവണ്ടിപരിപ്പ്,കിസ്മിസ്സ് – കുറച്ച്
ഉപ്പ് -1 നുള്ള്

പഴം തൊലി കളഞ്ഞ് കൈ കൊണ്ട് ഉടച്ച് വക്കുക.ചെറിയ കഷണങ്ങൾ അവിടെ ഇവിടെയായി ഉണ്ടാകുന്ന രീതിയിൽ ഉടക്കണം,അപ്പൊൾ പായസത്തിൽ അത് കടിക്കാൻ കിട്ടും.

പാനിൽ പകുതി നെയ്യ് ഒഴിച്ച് ചൂടാക്കി ഉടച്ച പഴം ഇട്ട് ചെറുതായി വരട്ടി എടുക്കുക.

പായസം ഉണ്ടാക്കാനുള്ള പാത്രം അടുപ്പത് വച്ച് പാൽ ഒഴിച്ച് ചൂടാക്കുക.ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കണം.

പാൽ ചൂടായി കഴിയുമ്പോൾ പഞ്ചസാര ചേർത് ഇളക്കുക.പഞ്ചസാര അലിഞ്ഞ് കഴിഞ്ഞ് വരട്ടി വച്ച പഴം ചേർത്ത് ഇളക്കുക.തുടരെ ഇളക്കി കൊണ്ടിരിക്കണം.മിൽക്ക് മേഡ്, താല്പര്യമുള്ളവർക്ക് കുറച്ച് ചേർക്കാം.

പായസം പാകത്തിനു
കുറുകി കഴിഞ്ഞ്
ഏലക്കാപൊടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.1 നുള്ള് ഉപ്പ് കൂടി ചേർക്കാം.ഇത് പായസതിന്റെ സ്വാദ് ക്രമീകരിക്കും.

ബാക്കിയുള്ള നെയ്യിൽ കശുവണ്ടിപരിപ്പ്, കിസ്മിസ്സ് ഇവ മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ പായസതിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

ഇത് ചൂടൊടെയൊ,
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഫ്രോസൻ ഡെസർട്ട് ആയിട്ടൊ കഴിക്കാം.2 രീതിയിലും രുചികരമാണു.

റോബസ്റ്റാ പഴം വച്ചും ഇത് ചെയ്യാം ,റോബസ്റ്റാ പഴം ആണെങ്കിൽ 3 പഴം മതിയാകും,1/2 ലിറ്റർ പാലിനു.

എല്ലാരും ട്രൈ ചെയ്ത് നോക്കു.

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sujith Ps on March 10, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.