Loader

ബനാന റോൾ (Banana Roll)

By : | 0 Comments | On : December 3, 2016 | Category : Uncategorized


ബനാന റോള്‍:

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

ആവിശ്യമുള്ള സാധനങ്ങള്‍
പഴം 4 എണ്ണം
തേങ്ങ 1കപ്പ്
പഞ്ചസാര 1/2 കപ്പ്
പാല്‍പൊടി 4 ടേബിള്‍ സ്പൂണ്‍
നെയ്യ്/ഓയില്‍ 4 ടീസ്പൂണ്‍
ഏലക്കാപ്പൊടി 1/2 ടീസ്പൂണ്‍
കശുവണ്ടി , ബദാം, പിസ്ത 1/2 കപ്പ് (ക്രഷ് ചെയ്തത്)
ചെറീസ് അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം:
പഴം നീളത്തില്‍ അരിഞ്ഞു വെക്കുക.

ഒരു ഫ്രൈ പാനില്‍ നെയ്യ്/ ഓയില്‍ ഒഴിച്ച് നീളത്തില്‍ അരിഞ്ഞ പഴം രണ്ടു ഭാഗവും മൊരിച്ച് എടുക്കുക.

വേറൊരു പാനില്‍ 2 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് യഥാക്രമം തേങ്ങ പഞ്ചസാര പാല്‍പൊടി ഏലക്കാപ്പൊടി ക്രഷ് ചെയ്തു വെച്ച കശുവണ്ടി ബദാം പിസ്ത എല്ലാം ഇട്ടു ചെറുതായി ഒന്നു റോസ്റ്റ് ചെയ്തെടുക്കുക.

ഇനി, ഒരു പഴം പീസ് എടുത്ത് അതിലേക്ക് കുറച്ച് തേങ്ങ കൂട്ട് വെച്ച് കൈ കൊണ്ട് റോള്‍ ചെയ്തെടുക്കക. മുകളില്‍ ചെറി വെച്ച് അലങ്കരിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.