Loader

ബീട്രൂറ്റ് ചിക്കൻ (Beetroot Chicken)

By : | 0 Comments | On : December 1, 2016 | Category : Uncategorized


ബീട്രൂറ്റ് ചിക്കന്‍:-

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

അരക്കിലോ ചിക്കന്‍
4 പച്ചമുളക്,ഒരു പിടി കറിവേപ്പില , മല്ലിയില ഇഞ്ചി വെളുത്തുള്ളി (മിക്സിയിലിട്ടു ചതച്ചെടുക്കുക) .
2 ടീസ്പൂണ്‍ മുളക് പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ഉപ്പ് ഇട്ടു ചിക്കനില പുരട്ടി കുറച്ചു സമയം മാറ്റി വെക്കുക .

ഗ്രേവി ഉണ്ടാക്കാന്‍ ആവിശ്യമായ സാധനങ്ങള്‍ :
സവാള 4 – 5 വളരെ നേര്മയായി അരിഞ്ഞത്
ബീട്രൂറ്റ് മീഡിയം ഗ്രെയിറ്റ് ചെയ്തത് ഒന്ന്
തക്കാളി 2
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കില്‍ ചതച്ചത് 1 1/2 ടീസ്പൂണ്‍
ഗ്രീന്‍ ചില്ലി പേസ്റ്റ് 1 ടാബ്ള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് 2
മുളക്പൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/ 2 ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
മല്ലിയില , കറിവേപ്പില
ഉപ്പ് ആവിശ്യത്തിന്

ബീട്രൂറ്റ് ഗ്രെയിറ്റ് ചെയ്തു വെക്കുക
ബീട്രൂടും തക്കാളിയും ഒരു പച്ചമുളകും കൂടീ മിക്സിയില്‍ അടിച്ചെടുത് ഒരു പേസ്റ്റ് രൂപത്തില ആക്കുക.

ഒരു പാന്‍ അടുപ്പില്‍ വെച്ച് ഓയില്‍ ഒഴിച് ചൂടായാല്‍ അറിഞ്ഞു വെച്ച സവാളയിട്ട് ഫ്രൈ ചെയ്തെടുക്കുക . ഇളം ബ്രൌണ്‍ നിറമായാല്‍ കോരി മാറ്റുക .
ആ ഓയിലില്‍ തന്നെ മസാല പ്രതി വെച്ച ചിക്കന്‍ ഇട്ടു ഫ്രൈ ചെയ്തെടുകുക .

കുറച്ച ഓയില്‍ മാറ്റി ആ പാനില്‍ തന്നെ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കില്‍ ചതച്ചത് ഇട്ടു വഴറ്റുക ..
അതിലേക്ക് അരച്ചുവേച്ച ബീട്രൂറ്റ്-തക്കാളി പേസ്റ്റ് ഉം അര കപ്പ് വെള്ളവും ഒഴിച് ഇളക്കി കൊടുക്കുക. തിളച്ചു വരുമ്പോള്‍ മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ഇട്ടു വഴറ്റുക.
മൂടി അടച്ചു വെച്ച അഞ്ചു മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക.
ഗ്രേവി കുറച്ചു തിക്ക് ആയാല്‍ ചിക്കന്‍ ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പികുക . അഞ്ചു മിനിറ്റ് മൂടി വെച്ച് വേവിക്കുക.
അവസാനം പൊരിച്ചു വെച്ച സവാള ഇട്ടു മിക്സാക്കുക . മല്ലിയില കരിവേപ്പില കാപ്സികം ഗരം മസാല ഇട്ടിളക്കി കൊടുക്കുക. തീ ഓഫ്‌ ചെയ്തു ഒരു ബൌളിലേക്ക് മാറ്റുക. ചപ്പാതി റൊട്ടി എന്നിവയുടെ കൂടെ കൂടാന്‍ പറ്റിയ സ്വാദേറിയ ഒരു വിഭവമാണ് ബീട്രൂറ്റ് ചിക്കന്‍

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.