Loader

ചന്നാദാൽ ബർഫി (Chana Dal Burfy)

By : | 0 Comments | On : December 12, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചന്നാദാല്‍ ബര്‍ഫി

തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍

കടല പരിപ്പ് – 100gm.
പാല്‍ – 3 കപ്പ്
മില്‍ക്ക് മേഡ് – 1/2 ടിന്‍
നെയ്യ് – 1/2 കപ്പ്
തേങ്ങ – 1/2 കപ്പ്
ബദാം, പിസ്ത – 2 ടേബിള്‍ സ്പൂണ്‍ വീതം
ഏലക്കാപൊടി – കുറച്ച്
മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത കടലപരിപ്പ് രണ്ടു കപ്പ് പാലില്‍ വേവിക്കുക. തണുത്തതിന് ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് അരച്ച കടല പരിപ്പു ചേര്‍ത്തിളക്കുക, ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതു വരെ. അതിലേക്ക് മില്‍ക്ക് മേഡ് ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. അതിന് ശേഷം ബാക്കിയുള്ള ഒരു കപ്പ് പാല്‍ ചേര്‍ത്തിളക്കി പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പാകമാകുമ്പോള്‍ തേങ്ങയും നട്ട്സും ഏലക്കാ പൊടിയും ചേര്‍ത്തിളക്കി നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കക. സ്വാദിഷ്ടമായ ബര്‍ഫി തയ്യാര്‍.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.