Loader

ചിക്കൻ കട്ട്‌ലെറ്റ്‌ (Chicken Cutlet)

By : | 2 Comments | On : December 15, 2016 | Category : Uncategorized


ചിക്കൻ കട്ട്‌ലെറ്റ്‌

തയ്യാറാക്കിയത്:- ഹൻസി ഷമീർ

ചിക്കൻ 300 ഗ്രാം
ഉരുളക്കിഴങ്ങ് 2 ചെറുത്
സബോള 2 ചെറുത്
ഇഞ്ചി പേസ്റ്റ് 1/2 സ്പൂൺ
വെള്ളുള്ളി പേസ്റ്റ് 1/2 സ്പൂൺ
പച്ചമുളക് 3
മഞ്ഞൾപൊടി 1/4 സ്പൂൺ
മുളകുപൊടി 1/2 സ്പൂൺ
മല്ലിപ്പൊടി 1/4 സ്പൂൺ
കുരുമുളകുപൊടി 1/4 സ്പൂൺ
ഗരം മസാല 1/2 സ്പൂൺ
മുട്ട 1
ബ്രഡ് ക്രംസ്
കറിവേപ്പില
മല്ലിയില
ഓയിൽ
ഉപ്പ്

ആദ്യം തന്നെ ചിക്കനും ഉരുളക്കിഴങ്ങും കുറച്ച് ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിച്ച് മാറ്റി വെക്കുക. വെന്ത ചിക്കൻ ഒന്നു പൊടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് മാറ്റിവെക്കുക. ഒരു പാൻ വെച്ച് ഓയിൽ ഒഴിച്ച് ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. പച്ചമണം മാറിയ ശേഷം പച്ചമുളക് കറിവേപ്പില സബോള ഇട്ടു നന്നായി വഴറ്റുക. ശേഷം പൊടികൾ ഇട്ടു മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്കു വേവിച്ച ചിക്കൻ ഇട്ടു കൊടുക്കുക. നല്ലപോലെ മിക്സ്‌ ചെയ്ത ശേഷം മല്ലിയില ഇടുക. ഉപ്പ് നോക്കിയിട്ട് ചേർക്കുക. വേവിച്ച് ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത ശേഷം തീ ഓഫ്‌ ചെയ്യുക. ഒന്നു ചൂടാറിയ ശേഷം നന്നായി കുഴക്കുക. വേണമെങ്കിൽ കുറച്ച് ബ്രഡ് ക്രംസ് കൂടി ചേർത്ത് നന്നായി കുഴക്കുക. ശേഷം കുറച്ചായി എടുത്ത് ഷേപ്പ് ആക്കി മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഫ്രൈ ചെയ്യുക.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Mahesh Mh on March 29, 2016

      Hai

        Reply
    2. posted by Unnikuttan KS on March 29, 2016

      Hai , enikku friends kurava , enikku oru request ayyakamo please

        Reply

    Leave a Reply

    Your email address will not be published.