Loader

കോഫി ബിസ്കറ്റ് പുഡ്ഡിംഗ് (Coffee Biscuit Pudding)

By : | 10 Comments | On : October 28, 2016 | Category : Uncategorized


കോഫി ബിസ്കറ്റ് പുഡ്ഡിംഗ് :-
*********************

തയ്യാറാക്കിയത്:- മുനീറ സഹീര്‍

കോഫി പൗഡര്‍ – 2 ടിസ്പൂണ്‍
മില്‍ക് മെയ്ഡ് – 1/2 കപ്പ്
പാല്‍ – 1 കപ്പ്
ചൈനഗ്രാസ് – 10 g
പഞ്ചസാര – 1/2 കപ്പ് ( മധുരത്തിന് അനുസരിച്ച് കുടുകയോ കുറയ്ക്കുകയൊ ചെയ്യാം )
ഫ്രഷ് ക്രീം – 1/2 കപ്പ്
ബിസ്കറ്റ് – 1 പാക്കറ്റ്

ബിസ്കറ്റ് മിക്സിയില്‍ ഇട്ട് പൊടിച്ച് വെക്കുക… ഞാന്‍ ഇവിടെ ഓരിയോ ബിസ്കറ്റ് ആണ് ഉപയോഗിച്ചത്…

ചൈനഗ്രാസ് കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അലിയിച്ച് എടുക്കുക…

പാല്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക… കോഫി പൗഡര്‍ ചേര്‍ക്കുക… അലിയിച്ച ചൈനഗ്രാസും ചേര്‍ത്ത് യോജിപ്പിച്ച് ഇറക്കി വെക്കുക…

ഒരു ബൗളില്‍ ഫ്രഷ് ക്രീം ഇട്ട് നന്നായി ബീറ്റ് ചെയ്യുക… മില്‍ക്ക്മെയ്ഡ് ചേര്‍ത്ത് ബിറ്റ് ചെയ്യുക… പാലിന്റെ കൂട്ട് ചേര്‍ത്ത് യോജിപ്പിച്ച് പുഡ്ഡിംഗ് ട്രേയില്‍ ഒഴിക്കുക… 2,3 മിനിറ്റ് സെറ്റ് ആവാന്‍ ഫ്രീസറില്‍ വെക്കുക… ശേഷം എടുത്ത് ബിസ്കറ്റ് പൊടിച്ചത് മേലേ ലയറായി നിരത്തുക… പിന്നെയും 2,3 മണിക്കൂര്‍ സെറ്റ് ആവാന്‍ ഫ്രീഡ്ജില്‍ വെക്കുക… തണുത്താല്‍ കട്ട് ചെയ്തു വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (10)

    1. posted by Maneesha Mejo on March 2, 2016

      Pls share the recepie of simple vanila pudding

        Reply
    2. posted by Suneera Anas on February 21, 2016

      Nescafe use cheyamo

        Reply
    3. posted by Suneera Anas on February 21, 2016

      Nice

        Reply
    4. posted by Drishti Cherott on February 21, 2016

      Is China grass necessary…

        Reply
    5. posted by Chithra Antony on February 20, 2016

      Coffee Powder എന്ന് ഉദ്ദേശിച്ചത് instant coffee powder ആണോ അതോ സാധാരണ coffee powder ഓ?

        Reply
    6. posted by Sibilla Dilshad on February 20, 2016

      Eth biscutan upayogikkunnath

        Reply
    7. posted by Sujith Ps on February 20, 2016

      Nice

        Reply
    8. posted by Ajitha Anish on February 20, 2016

      Adipoli

        Reply
    9. posted by Leji Anil on February 20, 2016

      Fresh cream shopil vangan kittumo?

        Reply
    10. posted by Vichus Alepy on February 20, 2016

      dankuuu muneera. chechiii

        Reply

    Leave a Reply

    Your email address will not be published.