Loader

കളർഫുൾ ബിരിയാണി (Colorful Biriyani)

By : | 4 Comments | On : December 4, 2016 | Category : Uncategorized


കളര്‍ഫുള്‍ ബിരിയാണി:-

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം ബിരിയാണി നമ്മളെല്ലാവരും കഴിച്ചിട്ടുമുണ്ട്. ഇന്ന് നമുക്ക് ഒരു കളര്‍ഫുള്‍ ബിരിയാണി തന്നെ തയ്യാറാക്കാം.നിറങ്ങള്‍ കൊണ്ടുണ്ടാക്കുന്നത് കൊണ്ടാണ് കളര്‍ഫുള്‍ എന്ന് പറയുന്നത് .ഇതിനായി മൂന്നു കളറാണ് ഉപയോഗിച്ചത്.

ആദ്യം നെയ്ചോറ് ഉണ്ടാക്കാം:
രണ്ടു ഗ്ലാസ് നേരിയരി കഴുകി വൃത്തിയാക്കി അരിപ്പയില്‍ ഇട്ടു വെക്കുക.
ഒരു പാനില്‍ 4 സ്പൂണ്‍ നെയ്യും 2 സ്പുണ്‍ ഓയിലും ഒഴിച്ച് പട്ട, ഗ്രാമ്പു , ഏലക്ക , നേര്‍മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. അതിലേക്ക് അരിയിട്ടു ഇളക്കി വറുക്കുക. 4 ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് മൂടിവെച്ചു വേവിക്കുക. സാദാ വെള്ളത്തിനു പകരം ചിക്കന്‍ വേവിച്ച വെള്ളം ഒഴിച്ച് ചോറു വേവിച്ചാല്‍ സ്വാദുണ്ടാകും. ഒരു പ്ലേറ്റ് റൈസ് മാറ്റി വെക്കണം.

കളറിന് വേണ്ടുന്ന സാധനങ്ങള്‍ :
കേരറ്റ് – 2 ( ഗ്രേറ്റ് ചെയ്ത് മിക്സിയില്‍ അടിച്ചു പേസ്റ്റ് ആക്കി വെക്കുക ).
ബീട്രൂട്ട് – 2 ( ഗ്രേറ്റ് ചെയ്ത് മിക്സിയില്‍ അടിച്ചു പേസ്റ്റ് ആക്കുക).
പാലക് ,പുതിനയില, മല്ലിയില – മൂന്നും ഓരോ കപ്പ് അരിഞ്ഞത്.
ഇവ മൂന്നും കൂടി മിക്സിയില്‍ അടിച് പേസ്റ്റ് ആക്കുക .
ഒരു പാന്‍ ചൂടാക്കി 2 ടീസ്പൂണ്‍ ബട്ടര്‍ / നെയ്യ് ഒഴിച്ച് അതിലേക്ക് കേരറ്റ് പേസ്റ്റ് ഇട്ടു സോട്ട് ചെയ്യുക. ഇതിലേക്ക് 2 കപ്പ് നെയ് ചോറ് ഇട്ടു മിക്സാകുക. ഒരു പ്ലേറ്റിലേക്ക് മാറ്റി ഇതുപോലെ തന്നെ ബീട്രൂട്ടും പാലകും ചെയ്തു വെക്കുക.
ഒരു ബൗളില്‍ ഓരോ കളര്‍ ചോറ് ലെയര്‍ ആക്കി പ്രസ് ചെയ്തു ഒരു സെര്‍വിങ്ങ് പ്ലേറ്റിലേക്ക് തിരിച്ചിടുക.
റെയിന്‍ബോ ബിരിയാണി തയ്യാര്‍

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Dev Raj on March 13, 2016

      Super…

        Reply
    2. posted by Sabitha Faizal on March 13, 2016

      super

        Reply
    3. posted by Sujith Ps on March 13, 2016

      Wooow

        Reply
    4. posted by Sanil on March 13, 2016

      Supper

        Reply

    Leave a Reply

    Your email address will not be published.