Loader

മാമ്പഴ പുളിശ്ശേരി (Mango Pulissery)

By : | 0 Comments | On : December 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


വിഷുവായിട്ട് നല്ല അസ്സല് മാമ്പഴ പുളിശ്ശേരി ആയാലോ…
ഇത് വടക്കോട്ടുള്ള രീതിയിൽ തയ്യാറാക്കിയത്.
കല്‍ച്ചട്ടിയില്‍ വെച്ച മാമ്പഴ പുളിശ്ശേരി
*****************
തയ്യാറാക്കിയത്:-ദേവകി അനിൽകുമാർ

പുളിശ്ശേരി മാങ്ങ / സാധാരണ മാമ്പഴം – 2 എണ്ണം കഷണങ്ങളാക്കി വയ്ക്കുക. പുളിശ്ശേരി മാങ്ങയാണെങ്കിൽ അണ്ടിയും അതിലിടാം.
തേങ്ങ – ഒരു വലിയ മുറി തിരുമ്മിയത്
തൈര് – 1/2 കപ്പ് അധികം പുളിയില്ലാത്തത്
ഉലുവ – 1/4 tsp
വറ്റൽമുളക് – 6
ശർക്കര – ചെറിയ കഷണം
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/2 tsp
താളിക്കാൻ
***********
കടുക് – 1/4 tsp
വറ്റൽമുളക് – 2
കറിവേപ്പില – 2 തണ്ട്
ആദ്യം ഉലുവയും വറ്റൽമുളകും ഒന്നു മൂപ്പിച്ചെടുക്കുക.
മാങ്ങ കഷണങ്ങൾ മഞ്ഞൾപ്പൊടിയും കുറച്ചും ഉപ്പും ,3/4 ഗ്ലാസ്സ് വെള്ളവും ചേർത്ത് വേവിക്കുക.അതിലേക്ക് തേങ്ങയും ഉലുവ വറ്റൽ മുളകു മൂപ്പിച്ചതും ചേർത്ത് നല്ലപോലെ മയത്തിൽ അരച്ചെടുത്ത് ”വേവിച്ച മാമ്പഴ കൂട്ടിലേക്ക് ചേർത്ത് , ശർക്കരയും ചേർത്ത്ഒന്നു തിളപ്പിക്കുക.അതിലേക്ക് തൈര് ചേർത്ത് ഉപ്പും പാകം നോക്കി ചേർത്ത്ഒന്നു ചൂടാകുമ്പോൾ ( തിളക്കരുത്) വാങ്ങി വച്ചു കടുക് വറത്തിടുക: ഉഗ്രൻ മാമ്പഴ പുളിശ്ശേരി തയ്യാർ….. ഹോ എന്താ ഒരു സ്വാദ്…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.