Loader

മട്ടെർ പനീർ (Mutter Paneer)

By : | 6 Comments | On : November 17, 2016 | Category : Uncategorized


മട്ടെർ പനീർ

തയ്യാറാക്കിയത്:- സോണിയ അലി

നെയ്യ് -2 ടേബിൾ സ്പൂണ്‍
സവാള -2 ( ചെറുതായി അരിഞ്ഞത്)
കപ്പലണ്ടി -1 ടേബിൾ സ്പൂണ്‍
കാശ്മീരി മുളകുപ്പൊടി
തൈര് -1 ടേബിൾ സ്പൂണ്‍
ചെറിയ ജീരകം -1/2 ടീസ്പൂണ്‍
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂണ്‍
തക്കാളി അരച്ചത്‌ – 1 കപ്പ്‌
ഗരം മസാല പൌഡർ -1/2 ടേബിൾ സ്പൂണ്‍
മല്ലിപൊടി -1 ടീസ്പൂണ്‍
പഞ്ചസാര – 1/2 ടീസ്പൂണ്‍ (നിർബ ന്ധമില്ല )
ഫ്രഷ്‌ ക്രീം /പാൽപ്പാട – 2 ടേബിൾ സ്പൂണ്‍
ഉപ്പ്‌ -ആവശ്യത്തിന്
മല്ലിയില
പനീർ /പാൽക്കട്ടി -200 ഗ്രാം

ഉണ്ടാക്കുന്ന വിധം
********************
ഒരു നൊൻസ്റ്റിക് പാനിൽ ചൂടാകുമ്പോൾ 1 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് സവാള നന്നായി വഴറ്റുക.

മൂത്ത് കഴിഞ്ഞാൽ,കപ്പലണ്ടി തൊലി കളഞ്ഞത് ഇതോടപ്പം ചേർത്ത് ചെറുതായി വഴറ്റുക.

ശേഷം തീ അണച്ച് മിക്സിയുടെ ജാറിൽ പേസ്റ്റ് ആക്കിയെടുക്കുക.

ഇതിലേക്ക് പുളിയില്ലാത്ത തൈര് ,മുളക് പൊടിയും ചേർത്ത് വീണ്ടും നല്ലപോലെ അരചെടുത്ത് മാറ്റിവെക്കുക.

തക്കാളി 2 വലുത് അല്പം വെള്ളത്തിൽ തൊലി ഇളകുന്നതു വരെ വേവിക്കുക.

ശേഷം തൊലി കളഞ്ഞു നല്ലപോലെ പേസ്റ്റ് ആക്കി എടുക്കുക.

സവാള വഴറ്റിയ അതേ പാനിൽ 1 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ജീരകം പൊട്ടിക്കുക.

പൊട്ടികഴിഞ്ഞാൽ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
അരച്ച് വെച്ച ഉള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ വഴറ്റുക.

ഒന്ന് ഡ്രൈ ആയാൽ തക്കാളി പേസ്റ്റ് ചേർക്കാം.

മല്ലിപ്പൊടി ,ഗരം മസാല പൊടി ,ഒരു നുള്ള് പഞ്ചസാര കൂടി ചേർത്ത് (തീ സിംമിലാക്കി ) വെള്ളം വലിഞ്ഞു ,മസാലയുടെ പച്ചമണം പോകുന്നത് വരെ വഴറ്റുക.

പച്ചമണം ( മസാലയുടെ) പോയിക്കഴിഞ്ഞാൽ 1/2 കപ്പ്‌ വെള്ളം ഇതിൽ ഒഴിക്കാം .

വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻ പീസ് ചേർത്ത് ഇളക്കി 7 മിനുട്ട് കൂടി വേവിക്കുക.

ശേഷം ഇതിലേക്ക് പനീർ കഷ്ണങ്ങൾ കൂടി ചേർത്ത് മസാലയിൽ പൊതിഞ്ഞു അൽപ നേരം കൂടി വേവിക്കുക.

മല്ലിയില അരിഞ്ഞിട്ടു കൊടുക്കുക.

തീ അണച്ച്‌ ഇതിനു മുകളിൽ ഫ്രഷ്‌ ക്രീം ഒഴിച്ച് ഇളക്കി സെർവ് ചെയ്യാം ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (6)

    1. posted by Meera Subrahmanian on February 28, 2016

      Green peas എത്ര വേണം ?

        Reply
    2. posted by Anjana Arun on February 27, 2016

      For getting reasturant finish add onion paste instead of copped onion and also add methi leaves and cashewnut paste

        Reply
    3. posted by Reny Sunil on February 26, 2016

      Thanks Sonia ..

        Reply
    4. posted by Hitha Narayanan on February 26, 2016

      Wow very tasty one…I like this

        Reply
    5. posted by Paul Mathai on February 26, 2016

      This is a very tasty one……Please present ? the recipe of tender mango pickle in the next time….Which will last for some time……Hats off your presentations…….

        Reply
    6. posted by Sunitha Jasmin on February 26, 2016

      wow very tasty dish…….

        Reply

    Leave a Reply

    Your email address will not be published.