Loader

പിസ്ത കേക്ക് (Pista Cake)

By : | 0 Comments | On : December 12, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പിസ്ത കേക്ക്

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

ആ വിശ്യമുള്ള സാധനങ്ങള്‍:
പിസ്ത പൊടിച്ചത് / പിസ്ത സിറപ്പ് – 125 ഗ്രാം
ആട്ട/ മൈദ – 100 ഗ്രാം
പൊടിച്ച പഞ്ചസാര – 300 ഗ്രാം
ബട്ടര്‍ – 250 ഗ്രാം
മുട്ട – 6 എണ്ണം
ഏലക്ക പൊടി – 1 ടീസ്പൂണ്‍
വനില എസന്‍സ് – 1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:
മുട്ടയും പഞ്ചസാര പൊടിയും എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിച്ചെടുക്കുക. പതഞ്ഞു വന്നാല്‍ അതിലേക്ക് സാവധാനം മൈദയിട്ടു സ്പീഡ് കുറച്ച് കൊണ്ട് അടിച്ചു മിക്സാക്കുക. ശേഷം ബട്ടര്‍, വനില എസ്സന്‍സ്, പിസ്ത പൊടിച്ചത് അല്ലെങ്കില്‍ സിറപ്പ് ഇട്ടു മിക് സ് ചെയ്യുക. ബട്ടര്‍ തടവിയ ഒരു പാനിലേക്ക് ഈ കൂട്ട് ഒഴിച്ച് ചെറിയ തീയില്‍ 30 മിനിറ്റ് അടുപ്പില്‍ വെക്കുക. പിസ്ത കേക്ക് റെഡി. മുറിച്ചു സേര്‍വ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.