Loader

നേന്ത്രക്കായത്തോൽ കട് ലറ്റ് (Raw Banana Skin Cutlet)

By : | 1 Comment | On : December 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


നേന്ത്രക്കായത്തോൽ കട് ലറ്റ്

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

Hi friends….. ഇടവേളക്കു ഞാൻ വീണ്ടും….
നിങ്ങൾ പലതരം കട് ലറ്റ് കഴിച്ചിട്ടുണ്ടാവും എന്നാൽ ഈ കട് ലറ്റ് കഴിച്ചു കാണില്ലാന്നു കരുതുന്നു…..
വളരെ സ്വാദിഷ്ടമായ ആ കട് ലറ്റ് ഏതെന്നു നമുക്കു നോക്കാം

കായത്തോൽ – രണ്ടു കപ്പ് ചെറുതായി അരിഞ്ഞത്
കടല പരിപ്പ് – മൂന്ന് ടേബിൾ സ്പൂൺ ( കുതിർത്തെടുക്കുക)
ഉരുളക്കിഴങ്ങ് – ഒരു കപ്പ് വേവിച്ച് ഉടച്ചത്
സവാള വലുത് – 1 ചെറുതായി അരിഞ്ഞത് ‘
പച്ചമുളക് – 4 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം ചതച്ചത്
മല്ലിയില, പുതിന കുറച്ചു വീതം
മഞ്ഞൾപ്പൊടി — കാൽ ടീസ്പൂൺ
മുളകുപൊടി –ഒരു ടീ സ്പൂൺ
ഗരം മസാല — ഒരു ടീസ്പൂൺ
തേങ്ങാക്കൊത്ത് –മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
bread crumbs___ ഒരു കപ്പ്
ബാറ്ററിന് —മൈദ മൂന്ന് ടേബിൾ സ്പൂൺ എടുത്ത് അയവിൽ കലക്കി വയ്ക്കുക ‘
എണ്ണ വറുക്കാൻ ആവശ്യത്തിന്
കായത്തോൽ അരിഞ്ഞതും കടല പരിപ്പും കുറച്ചു ഉപ്പും, മഞ്ഞൾപ്പൊടിയും വേവിച്ചെടുക്കുക. അത് ചെറുതായി ക്രഷ് ചെയ്തു വയ്ക്കുക .പാൻ ചൂടാക്കി എണ്ണയൊഴിച്ച് തേങ്ങാ കൊത്ത് ഒന്നു മൂപ്പിച്ചെടുത്ത് മാറ്റി വയ്ക്കുക. അതേ പാനിൽ സവാള, ഇഞ്ചി, പച്ചമുളക് വഴറ്റി മുളകുപൊടി, ഗരം മസാല ചേർത്ത് നല്ലപോലെ വഴറ്റി ക്രഷ് ചെയ്ത കായത്തോൽ ഉരുളക്കിഴങ്ങ്, തേങ്ങാ കൊത്ത്, മല്ലിയില പുതിന, ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ചു രണ്ടു മിനുട്ടുചൂടാക്കു’ തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ ആക്കി ബാറ്ററിൽ മുക്കി bread Crumbട -ൽ മുക്കി നല്ല ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കാം” ഉഗ്രൻ കട് ലറ്റ്

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Indu Prejith on March 19, 2016

      CLUB FM special… chechi you simply rocks!

        Reply

    Leave a Reply

    Your email address will not be published.