Loader

ചിക്കൻ ഉലർത്ത്( Chicken Ularthu)

2015-12-03
  • Servings: അല്ല
  • Ready In: 45m
Average Member Rating

forkforkforkforkfork (4 / 5)

4 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് നമ്മുക്ക് രസികനൊരു ചിക്കൻ ഉലർത്ത് ഉണ്ടാക്കാം.എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ രുചികരമായ ചിക്കൻ ഉലർത്ത് ആണു ഇത്..അപ്പൊ നമ്മുക്ക് തുടങ്ങാം.

Ingredients

  • ചിക്കൻ -500gm
  • സവാള -3
  • പച്ചമുളക് -3
  • കറിവേപ്പില -2 തണ്ട്
  • എണ്ണ, ഉപ്പ്-പാകത്തിനു
  • മഞൾ പൊടി -1/2 റ്റീസ്പൂൺ
  • മുളക് പൊടി - 1.5 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • പെരുംജീരകപൊടി -2 നുള്ള് ( നിർബന്ധമില്ല)
  • ഗരം മസാല -1/2 റ്റീസ്പൂൺ
  • മല്ലി പൊടി -3/4 റ്റീസ്പൂൺ
  • നാരങ്ങാനീരു -1/2 റ്റീസ്പൂൺ
  • ഇഞ്ചി അരിഞത്-1/2 റ്റീസ്പൂൺ
  • വെള്ളുതുള്ളി അരിഞത് -1/2 റ്റീസ്പൂൺ
  • തേങ്ങ ചിരകിയത് -4 റ്റീസ്പൂൺ ( ഇത് നിർബന്ധമില്ല, ഇട്ടാൽ ടേസ്റ്റ് കൂടും, സാധാരണ ഉലർതിനു ,ചിരകിയ തേങ്ങ ഇടാറില്ല,തേങ്ങാ കൊത്ത് ആണു ചിലപ്പൊൾ ഇടാറുണ്ട്)

Method

Step 1

ചിക്കൻ ലെശം ഉപ്പ്, മഞൾ പൊടി,കുരുമുളക് പൊടി,മല്ലി പൊടി, മുളക് പൊടി, പെരുംജീരക പൊടി ,നാരങ്ങാ നീരു ഇവ പുരട്ടി 20 മിനുറ്റ് മാറ്റി വക്കുക.പൊടികളെല്ലാം കുറെശെ പുരട്ടിയാൽ മതി. ബാക്കി കറിയിൽ ഉപയോഗിക്കാനുള്ളതാണു

Step 2

സവാള , പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞ് വക്കുക

Step 3

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കുറെശ്ശെ ചിക്കൺ കഷണങ്ങൾ ഇട്ട് ചെറുതായി മൂപ്പിച്ച് എടുക്കുക . ഇങ്ങനെ ചെയ്യുന്നെ കൊണ്ട് ചിക്കൻ വേറെ വെള്ളം ചേർത്ത് വേവിക്കെണ്ടി വരില്ല.കുറെശ്ശെ എണ്ണ ഒഴിച്ച് കൊടുത് മൂപ്പിച്ചാൽ മതി.

Step 4

അതെ എണ്ണയിലെക്ക് തന്നെ സവാള ,പച്ചമുളക് , കറിവേപ്പില ഇവ ചേർത്ത് വഴറ്റുക

Step 5

വഴന്റ് വരുമ്പോൾ ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക

Step 6

ശെഷം മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി കൂടി ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി, ഗരം മസാല ,ബാക്കി നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കുക.

Step 7

ശെഷം മൂപ്പിച്ച് വച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർതു ഇളക്കി 5 -8 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.ഇടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം

Step 8

പിന്നീട് അടപ്പ് തുറന്ന് തേങ്ങാ കൂടെ ചേർത്ത് ഇളക്കി ഉലർത്തി എടുക്കുക

Step 9

നല്ല അടിപൊളി സ്വാദിഷ്ടമായ ചിക്കൻ ഉലർത് തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം.ട്ടൊ

Leave a Reply

Your email address will not be published.