Loader

ഫിഷ് റോസ്റ്റ് (Fish Roast)

2015-12-13
  • Servings: അല്ല
  • Prep Time: 30m
  • Cook Time: 30m
  • Ready In: 60m
Average Member Rating

forkforkforkforkfork (5 / 5)

5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

തയ്യാറാക്കിയത്:  ഡെയ്സി ഇഗ്നേഷ്യസ്

Ingredients

  • നല്ല ദശ കട്ടിയുള്ള മീൻ (ചൂര) - 1 കിലോ
  • മുളകുപൊടി - 4 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടിസ്പൂൺ - 1 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി - 1ടീസ് സ്പൂൺ
  • കുരുമുളക് പൊടി - അര ടീസ് സ്പൂൺ
  • ഉലുവാപൊടി - 1 നുള്ള്
  • ചെറിയ ഉള്ളി - 10 എണ്ണം
  • പച്ചമുളക് - 4 എണ്ണം
  • ഇഞ്ചി - 1 വലിയ കഷ്ണം
  • വെള്ളുള്ളി - 5 അല്ലി
  • വിനാഗിരി - 2 ടീസ് സ്പൂൺ
  • എണ്ണ വറുക്കുന്നതിനു ആവശ്യമായത്
  • ഉപ്പ് കറി വേപ്പില ആവശ്യത്തിന്

Method

Step 1

കഴുകി വൃത്തിയാക്കി വെച്ച മീൻ 2 ടേബിൾ സ്പൂൺ മുളക് പൊടി, അര ടീസ് സ്പൂൺ മഞ്ഞൾ പൊടി 1 ടീസ് സ്പൂൺ വെളുത്തുള്ളി ഇഞ്ചി അരച്ചതും 1 ടീസ് സ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പിരട്ടി വെക്കുക

Step 2

20 മിനുറ്റിന് ശേഷം ഒരു ഫ്രൈ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് വറുത്തു വെയ്ക്കുക ആ എണ്ണ യിൽ തന്നെ (കൂടുതൽ എണ്ണ ഉണ്ടെങ്കിൽ കുറച്ചു മാറ്റുക ) അതിനു ശേഷം അരിഞ്ഞ വെച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി വെള്ളുള്ളി എന്നിവ ഇട്ടു വഴറ്റുക മൂത്ത് വരുമ്പോൾ അതിനു ശേഷം ബാക്കിയുള്ള

Step 3

ഉലുവ, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി ബാക്കിയുള്ള കുരുമുളക് ഇട്ട് ഇളക്കുക ആവശ്യത്തിന് ഉപ്പും ഇടുക ഈ അരപ്പിൽ 1 ടീസ് സ്പൂൺ വിനാഗിരി ചേർത്ത് ഇളക്കുക വറുത്തു വെച്ചിരിക്കുന്ന മീൻ ഇതിലേക്ക് ഇട്ട് പൊടിയാതെ ഇളക്കുക കുറച്ചു കറിവേപ്പിലയും ചേർത്ത് ഇറക്കുക അപ്പോൾ ഫിഷ് റോസ്റ്റ് റെഡി.

 

 

    Leave a Reply

    Your email address will not be published.