Advertisements
Loading...

വെള്ളുതുള്ളി അച്ചാർ( Garlic Pickle)

2016-01-05
  • Servings : അതെ
  • Ready In : 30m
Average Member Rating

(5 / 5)

5 5 1
Rate this recipe

1 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് നമ്മുക്ക് വെള്ളുതുള്ളി അച്ചാർ ഉണ്ടാക്കാം.
വീട്ടിൽ സാധാരണ അച്ചാറു ഉണ്ടാക്കുന്നുള്ള വേറെ ഒരു ഐറ്റവും ഇല്ലെങ്കിൽ ആണു ഞാൻ സാധാരണ വെള്ളുതുള്ളി അച്ചാർ ഉണ്ടാക്കാറു. പക്ഷെ സ്വാദിന്റെ കാര്യത്തിൽ മുൻപൻ ആണെട്ടൊ ഈ അച്ചാർ. അപ്പൊ തുടങ്ങാം

Ingredients

  • വെള്ളുതുള്ളി -150gm
  • ഇഞ്ചി അരിഞത് - 2 റ്റീസ്പൂൺ
  • മുളക് പൊടി - 3 റ്റെബിൾ സ്പൂൺ(എരിവു വേണ്ടതിനു അനുസരിച്ച് ക്രമീകരിക്കാം)
  • കാശ്മീരി മുളക് പൊടി-1 റ്റീസ്പൂൺ
  • മഞൾ പൊടി -1/2 റ്റീസ്പൂൺ
  • ഉലുവ പൊടി - 1/2 റ്റീസ്പൂൺ
  • കായ പൊടി -1/2 റ്റീസ്പൂൺ
  • വിനാഗിരി -2 -3 റ്റീസ്പൂൺ
  • ഉപ്പ്,നല്ലെണ്ണ ,കടുക്-പാകത്തിനു

Method

Step 1

വെള്ളുതുള്ളി തൊലി കളഞു വൃത്തിയാക്കി വലിയവ മാത്രം വേണെൽ ഒന്ന് നെടുകെ കീറി വക്കാം.അല്ലാത്തവ മുഴുവനെ എടുക്കാം.

Step 2

പാൻ ചൂടാക്കി മുളക്പൊടി,മഞൾ പൊടി,കായ പൊടി,ഉലുവാപൊടി ഇവ ഒന്ന് ചെറുതായി (എണ്ണ ഒഴിക്കണ്ട) പച്ചമണം മാറുന്ന വരെ മൂപ്പിക്കുക.കരിയാതെ ശ്രദ്ധിക്കണം.അധികം നിറം മാറാതെയും നോക്കണം.ഇത് മാറ്റി വക്കുക.

Step 3

പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പൊൾ ( എണ്ണ അച്ചാറിനു സാധാരണെക്കാളും കൂടുതൽ എടുക്കണം) കടുക് പൊട്ടിച്ച് ഇഞ്ചി ചേർത്ത് വഴറ്റുക.

Step 4

ശെഷം വൃത്തിയാക്കി വച്ചിരിക്കുന്ന വെള്ളുതുള്ളി ചേർത്ത് ,പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക

Step 5

വെള്ളുതുള്ളി ,അച്ചാറിനു ഒരു പാട് വേവണ്ട.കുറച്ച് ജ്യൂസി ആയി തന്നെ ഇരിക്കണം

Step 6

വെള്ളുതുള്ളി കുറച്ച് വഴന്റ് കഴിയുമ്പോൾ മൂപ്പിച്ച് വച്ചിരിക്കുന്ന പൊടികൾ ചേർത്ത് ഇളക്കുക

Step 7

പൊടികളു നന്നായി വെള്ളുതുള്ളി ലു പിരണ്ട് ഇരിക്കണം.ഇനി 1/4 -1/2 കപ്പ് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇളക്കാം.ചാറു കൂടുതൽ വേണെൽ വെള്ളം കൂടുതൽ ചേർക്കാം.

Step 8

അച്ചാറു നന്നായി തിളച്ച് എണ്ണ തെളിയുമ്പോൾ വിനാഗിരി കൂടെ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം

Step 9

ചൂടാറിയ ശെഷം വായു കടക്കാതെ കുപ്പിയിലാക്കി കുറച്ച് നല്ലെണ്ണ മെലെ ഒഴിച്ച് കുപ്പി നല്ലപൊലെ അടച്ച് സൂക്ഷിച്ച് 1 ആഴ്ച്ചക്കു ശെഷം ഉപയോഗിക്കാം അതാവും കൂടുതൽ രുചികരം. ഉടൻ ഉപയോഗിക്കണമെങ്കിൽ അതും ആവാം.

Step 10

അടിപൊളി വെള്ളുതുള്ളി അച്ചാർ തയ്യാർ. ഒരൊതരും ഉണ്ടാക്കുന്ന വിധം വ്യത്യാസം കാണാം.ഞാൻ ഉണ്ടാക്കുന്നെ വിധം ആണു ഇത്.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Advertisements