Loader

ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)

2016-03-29
  • Servings: അല്ല
  • Ready In: 2m
Average Member Rating

forkforkforkforkfork (4 / 5)

4 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചിക്കൻ കിഴി(Chicken Kizhi)

  • ചില്ലി ഇഡലി ( Chilly Idly)

  • തേങ്ങ അരച്ച ചിക്കൻ കറി( Chicken In Coconut Gravy)

  • മട്ടർ -പനീർ മസാല( Mutter/ Mater – Paneer Masala)

  • മൈസൂർ പാക്ക്( Mysore Pak)

കുറച്ച് നേരത്തെ പോസ്റ്റണം ന്ന് കരുതിയതാ, റ്റൈപ്പ് ചെയ്തിട്ട് ഇല്ലായിരിന്നു… എല്ലാരും ഈസ്റ്റർ വിഭവങ്ങളൊക്കെ തയ്യാറാക്കി,കഴിച്ച് കഴിഞു കാണും ന്ന് അറിയാം.എന്നാലും ഈസ്റ്ററിനല്ലെങ്കിലും അടുത്ത വിശേഷാവസരത്തിൽ ഉണ്ടാക്കാമല്ലൊ,
ഇത് കറക്റ്റ് ഹൈദരാബാദി ബിരിയാണി റെസിപ്പി ആണെന്ന് ഞാൻ പറയുന്നില്ലാട്ടൊ… വ്യത്യാസങ്ങൾ കാണാം.ഇനി ഇങ്ങനൊന്നുമല്ല ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞെക്കല്ലെ….OK അപ്പൊ നമ്മുക്ക് തുടങ്ങാം.

Ingredients

  • ബസ്മതി റൈസ് ( കുറച്ച് നീളമുള്ള റൈസ് ആണു നല്ലത്) - 2 കപ്പ്
  • നെയ്യ് / എണ്ണ - 6-7ടേബിൾ സ്പൂൺ
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിൾ സ്പൂൺ
  • ചിക്കൻ -3/4kg
  • സവാള -1 വലുത്
  • മഞൾപൊടി -1/2 ടീസ്പൂൺ
  • പച്ചമുളക് -4
  • കട്ടതൈരു -3 ടേബിൾ സ്പൂൺ
  • നാരങ്ങാനീരു - 2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക്പൊടി -2 ടീസ്പൂൺ
  • മല്ലിപൊടി -1/2 ടീസ്പൂൺ
  • ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
  • കുങ്കുമപൂവ് -2 നുള്ള് ( കുറച്ച് ചൂടുപാലിൽ കുതിർത്ത് വക്കുക)
  • മല്ലിയില അരിഞത്-1/2 കപ്പ് (പുതിന ഇലയും ഉപയോഗിക്കാം താല്പര്യമുള്ളവർക്ക്, ഞാൻ ഉപയോഗിച്ചിട്ട് ഇല്ല)
  • ബിരിയാണി മസാല -1/4 റ്റീസ്പൂൺ
  • ഗ്രാമ്പൂ -6
  • കറുവപട്ട -4
  • ബേ ലീഫ് ( optional ) - 1
  • കുരുമുളക് മണി -1/4 റ്റീസ്പൂൺ
  • പച്ച ഏലക്ക -3( പച്ച ഇല്ലെങ്കിൽ മാത്രം ഉണങ്ങിയത് എടുക്കാം)
  • ഷഹി ജീരകം -1/2 റ്റീസ്പൂൺ ( സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടും ഇത്)
  • ഉപ്പ് -പാകത്തിനു

Method

Step 1

അരി കഴുകി വൃത്തിയാക്കി 20 മിനുറ്റ് വെള്ളത്തിൽ കുതിർത്ത് വക്കുക.ശെഷം വെള്ളം ഊറ്റി എടുത്ത് വക്കുക.

Step 2

സവാള കനം കുറച്ച് അരിഞ് വറുത്ത് എടുക്കുക.

Step 3

അരി വേവിക്കാനുള്ള പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കി ഏലക്കാ,ഗ്രാമ്പൂ,കറുവപട്ട, ബേ ലീഫ്, ഷഹി ജീരകം , കുരുമുളക് മണി ഇവ ചേർത്ത് മൂപ്പിച്ച് 2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം ചേർത്ത്,പാകത്തിനു ഉപ്പ് അടച്ച് വച്ച് തിള വരുമ്പോൾ വെള്ളം ഊറ്റി വച്ച അരി ചേർത്ത് 3/4 വേവ് ആകുമ്പൊൾ തീ ഓഫ് ചെയ്യാം.പ്രേത്യെകം ശ്രദ്ധിക്കണം അരി മുക്കാൽ വേവു ആകാനെ പാടുള്ളു...

Step 4

ചിക്കൻ കഴുകി വൃത്തിയാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,ഉപ്പ് മഞൾപൊടി, കാശ്മീരി മുളക്പൊടി, തൈരു, നാരങ്ങാനീരു , ഏലക്കാപൊടി, ബിരിയാണി മസാല , മല്ലിപൊടി ഇത്രയും പുരട്ടി നന്നായി തേച്ച് പിടിപ്പിച്ച് 2-3 മണികൂർ മാറ്റി വക്കുക.

Step 5

ഇനി ഒരു കുഴിയൻ പാത്രം വേണം ഉപയോഗിക്കാൻ, ആ പാത്രം എടുത്ത് താഴെ കുറച്ച് നെയ്യ് ഒഴിക്കുക. അതിന്റെ മേലെ മസാല പുരട്ടിയ ചിക്കൻ കഷണങ്ങൾ നിരത്തുക.അതിനു മുകളിലായി സവാള വറുത്തത്, പച്ചമുളക് നീളത്തിൽ കീറിയത് ,കുറച്ച് മല്ലിയില( പുതിനയില),ലെശം നെയ്യ് ഇവ വിതറുക, അതിന്റെ മേലെ 3/4 വേവിൽ വേവിച്ച് വച്ചിരിക്കുന്ന റൈസ് കുറച്ച് വിതറുക.

Step 6

ശേഷം അതെപോലെ തന്നെ മല്ലിയില, വറുത്ത സവാള, നെയ്യ് ,അരി അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യുക.

Step 7

ഏറ്റവും മേലെ പാലിൽ കുതിർത് വച്ചിരിക്കുന്ന കുങ്കുമപൂവ്, ബാക്കി ഉള്ള മല്ലിയില,ഉള്ളി വറുത്തത്, നെയ്യ് ഇവ വിതറി പാത്രം അടച്ച് ,ഒന്നില്ലെങ്കിൽ നമ്മൾ ബിരിയാണി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന പോലെ മൈദ വച്ച് സീൽ ചെയ്ത് വേവിച്ച് എടുക്കാം. അല്ലെങ്കിൽ നല്ലൊരു വൃത്തിയുള്ള തുണി വച്ച് പാത്രം അടച്ച് മേലെ അടപ്പ് വച്ച് മുറുക്കെ അടച്ച് വച്ചും വേവിച്ച് എടുക്കാം.

Step 8

ഇനി ചെറുതീയിൽ 20-30 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കിൽ ഒരു ദോശ തവ അടുപ്പിൽ വച്ച് അതിന്റെ മേലെ ബിരിയാണി പാത്രം വച്ച് 40 -45 മിനുറ്റ് ചെറുതീയിൽ വേവിച്ച് എടുക്കാം. 2 മത് പറഞ രീതിയാണു കൂടുതൽ രുചികരം.

Step 9

ഇനി ബിരിയാണി പാകമായി കഴിഞ് അടപ്പ് തുറന്ന് എല്ലാം നന്നായി മിക്സ് ചെയ്ത് ചൂടൊടെ റൈത്ത, പപ്പടം എന്നിവക്ക് ഒപ്പം വിളമ്പാം. ഉണ്ടാക്കാൻ കുറച്ച് ബുദ്ധിമുട്ടാണെലും കഴിക്കുമ്പോൾ രുചി കാരണം നമ്മൾ ആ ബുദ്ധിമുട്ടൊക്കെ മറക്കും.അതാണു ഇതിന്റെ ഒരു മാജിക് ടേസ്റ്റ്... അപ്പൊ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.