Advertisements
Loading...

ചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)

2016-03-29
  • Servings : അതെ
  • Ready In : 30m
Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങാം.

Ingredients

  • ചക്കകുരു -25 എണ്ണം
  • ചെറിയുള്ളി -15( സവാള - 1 മീഡിയം വലുപ്പം)
  • വെള്ളുതുള്ളി -5 അല്ലി
  • മഞൾപൊടി -1/4 ടീസ്പൂൺ
  • ചതച്ചമുളക് -2 ടീസ്പൂൺ ( മുളക്പൊടി -1.5 റ്റീസ്പൂൺ)
  • കറിവേപ്പില -1 തണ്ട്
  • ഉപ്പ്, എണ്ണ,കടുക് -പാകത്തിനു

Method

Step 1

ചക്കകുരു വൃത്തിയാക്കി,കനം കുറച്ച് അരിഞ്ഞ് ലേശം ഉപ്പ്, മഞൾപൊടി ഇവ ചേർത്ത് വേവിച്ച് എടുക്കുക.

Step 2

ചെറിയുള്ളി, വെള്ളുതുള്ളി ഇവ ചെറുതായി ചതച്ച് എടുക്കുക.സവാള ആണെലും ഇങ്ങനെ ചെയ്യാം,അല്ലെങ്കിൽ കനം കുറച്ച് അരിഞ്ഞ് എടുക്കുക.

Step 3

പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച ശേഷം ചതച്ച വച്ച ഉള്ളി, വെള്ളുതുള്ളി ഇവ ചേർത്ത് ഇളക്കി പച്ചമണം മാറുന്ന വരെ മൂപ്പിക്കുക.

Step 4

ശേഷം ചതച്ച മുളക്( മുളക്പൊടി ,എരിവു ഇഷ്ടാനുസരണം ക്രമീകരിക്കാം)ചേർത്ത് കരിയാതെ ഇളക്കി മൂപ്പിക്കുക.

Step 5

ശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്കകുരു ചേർത്ത്,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി , കുറച്ച് എണ്ണ കൂടെ മേലെ തൂകാം,അപ്പൊ നന്നായി മൊരിഞ് കിട്ടും

Step 6

ചക്കകുരു ഇളക്കി മൊരീച്ച് ഉലർത്തി എടുക്കുക. രുചികരമായ ചക്കകുരു ഉലർത്ത്( മെഴുക്കുപുരട്ടി)തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണെ.

Advertisements