Loader

കൊത്തു ചപ്പാത്തി(Kothu Chappathy)

2016-01-16
  • Yield: 5
  • Servings: അല്ല
  • Prep Time: 20m
  • Cook Time: 15m
  • Ready In: 35m
Average Member Rating

forkforkforkforkfork (3.3 / 5)

3.3 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് നമ്മുടെ നാട്ടിൽ എല്ലാ തട്ടുകടകളിലും കിട്ടുന്ന ഒന്നാണ് കൊത്തു ചപ്പാത്തിയും കൊത്തു പോരോട്ടയോക്കെ . ഞാൻ അതൊന്നു ഉണ്ടാക്കി നോക്കി .എന്റെ ശ്രമം വിജയിച്ചു .അപ്പോൾ ഞാൻ കരുതി അത് എല്ലാവര്ക്കും പറഞ്ഞു കൊടുക്കാനു.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം .ഇഷ്ടം ആവും തീര്ച്ച .

Ingredients

  • ചപ്പാത്തി - 8
  • ചിക്കൻ എല്ല് ഇല്ലാത്തത് ഇടത്തരം കഷ്ണം - 5
  • മുട്ട - 3
  • നാളികേരം ചിരകിയത് - 1/2 cup
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
  • പച്ചമുളക് - 4
  • സവാള - 2
  • ക്യാരറ്റ് - 1
  • ഗ്രീൻപീസ് കുതിർത്തത് - 1 കപ്പ്‌
  • ബീൻസ്‌ - 2
  • കറിവേപ്പില - 1 തണ്ട്
  • തക്കാളി - 1
  • മഞ്ഞൾപൊടി - 1/2 സ്പൂൺ
  • മുളകുപൊടി - 1 സ്പൂൺ
  • കുരുമുളകുപൊടി - 1 സ്പൂൺ
  • മല്ലിപൊടി - 1 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഏലക്ക ഗ്രാമ്പു കറുവപട്ട പെരുംജീരകം -1 വീതം
  • വെളിച്ചെണ്ണ / വനസ്പതി - 1/4 കപ്പ്‌

Method

Step 1

ആദ്യമായി ചപ്പാത്തി നീളത്തിൽ കൊത്തി നുറുക്കി മാറ്റി വക്കുക. ചിക്കൻ,ക്യാരറ്റ്,ബീൻസ്‌,ഗ്രീൻപീസ് എന്നിവ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ച് മാറ്റി വക്കുക.

Step 2

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഏലക്ക ഗ്രാമ്പു പട്ട പെരുംജീരകം മുതലായവ ചേർക്കുക. ശേഷം സവാള ചെറുതായി നുറുക്കിയത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ,കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക

Step 3

സവാളയുടെ നിറം ഒന്ന് മാറിയാൽ നാളികേരം ചിരകി വച്ചിരിക്കുനത് ചേർക്കാം.സവാള നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി അരച്ചതും ചേർത്ത് ഒന്നുടെ വഴറ്റുക.തക്കാളി കൂടെ വഴന്നാൽ മുളകുപൊടി,മല്ലിപൊടി,മഞ്ഞൾപൊടി,കുരുമുളകുപൊടി എന്നിവ ചേർക്കുക

Step 4

ഈ സമയം മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മുട്ട കൊത്തി പൊരിച്ചെടുക്കുക. ശേഷം മുട്ട പൊരിച്ചതും വേവിച്ച ചിക്കൻ പീസുകൾ ,ബീൻസ്‌ ,ക്യാരറ്റ് എന്നിവയും നന്നായി വഴറ്റി വച്ചിരിക്കുന്ന നമ്മുടെ മസാലയിലേക്ക് ചേർത്ത് കൂട്ടി യോജിപ്പിക്കുക.

Step 5

നേരത്തെ നുറുക്കി വച്ചിരിക്കുന്ന ചപ്പാത്തി ചേർക്കുക.നന്നായി യോജിപ്പിക്കുക.കുറച്ച് നേരം ചെറു തീയിൽ മൂടി വച്ചു വേവിക്കുക.നല്ല നാടൻ കൊത്തു ചപ്പാത്തി തയ്യാറായി.

Step 6

*ഈ റെസിപിയിൽ ചപ്പാത്തിക്ക് പകരം പൊറോട്ട ചേർത്താൽ കൊത്തു പൊറോട്ട റെഡി. *റ്റുമറ്റൊ,ചില്ലി,സോയ മുതലായ സോസുകളും ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെര്കാവുന്നതാണ്. *വീട്ടിൽ ചിക്കൻ കറി വച്ചതിന്റെ ഗ്രേവി ഉണ്ടേൽ അതും ചേർക്കാം.രുചി കൂടും.

Leave a Reply

Your email address will not be published.