Advertisements
Loading...

മത്തി കൂര്‍ക്ക കറി (Sardine-Chinese Potato Curry)

2015-11-16
  • Servings : അല്ല

ഞാൻ അനു അനുപ്‌ .വീട്ടമ്മയാണ്. ഗുരുവായൂർ ..

More From This Chef »
Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • മത്തി :4 എണ്ണം
  • കൂർക്ക :200 ഗ്രാം
  • കാശ്മീരി മുളക് പൊടി :4 ടേബിൾ സ്പൂണ്‍
  • മഞ്ഞൾ പൊടി :1/2 ടേബിൾ സ്പൂണ്‍
  • മല്ലി പൊടി :1 ടേബിൾ സ്പൂണ്‍
  • പെരുംജീരകം പൊടി :1ടേബിൾ സ്പൂണ്‍
  • ചുകന്നുള്ളി :1 കപ്പ്‌ (നെടുകെ പിളർന്നത് )
  • പച്ചമുളക് :4 എണ്ണം
  • തക്കാളി :1 (6 പീസ് ആക്കിയത്)
  • കുടം പുളി :2 പീസ്‌ (കുറച്ചു വെള്ളത്തിൽ കുതിർത്ത്‌ വയ്ക്കുക )
  • ഉലുവ :1/2 ടീസ്പൂണ്‍
  • കടുക് :1 ടീസ്പൂണ്‍
  • വെളുത്തുള്ളി :1 തുടം
  • ഇഞ്ചി :1 വലിയ കഷണം
  • ചൂട് വെള്ളം :ആവശ്യത്തിന്
  • വേപ്പില :2 തണ്ട്
  • നാളികേരപ്പാൽ :2 ടേബിൾ സ്പൂണ്‍
  • വെളിച്ചെണ്ണ :താളിക്കാൻ ആവശ്യത്തിനു
  • ഉപ്പ് :ആവശ്യത്തിനു

Method

Step 1

ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക .

Step 2

.വേപ്പിലയും ചുകന്നുള്ളിയും പച്ചമുളകും ചേർത്ത് നല്ല പോലെ വഴറ്റുക .

Step 3

ലൈറ്റ് ബ്രൌണ്‍ കളർ ആയതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക .

Step 4

പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. അതിന് ശേഷം തക്കാളിയും ചൂടുവെള്ളവും ചേർക്കുക.

Step 5

കുടം പുളി ചേർക്കുക .അതിനു ശേഷം കൂർക്ക മിക്സ്‌ ചെയ്യുക.

Step 6

തിളച്ചതിനു ശേഷം മത്തി ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക.

Step 7

കറി കുറുകി വെളിച്ചെണ്ണ മുകളിൽ തെളിഞ്ഞു വന്നാൽ നാളികേരപ്പാൽ ഒഴിച്ചതിനു ശേഷം തീ ഓഫ്‌ ചെയ്യുക .

Step 8

ഒരു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ മുകളിൽ തൂകിയതിനു ശേഷം അടച്ചു വക്കുക

Advertisements