Loader

ഉള്ളി സാമ്പാര്‍ (Shallots Sambar)

2015-11-11
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (4 / 5)

4 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Ingredients

  • തുവര പരിപ്പ് ( സാമ്പാർ പരിപ്പ്)--1 റ്റീകപ്പ്
  • ചെറിയുള്ളി -2 റ്റീകപ്പ്
  • പച്ചമുളക് -2(നെടുകെ കീറിയത്)
  • മുളക് പൊടി -1/2റ്റീസ്പൂൺ
  • മല്ലി പൊടി -1/2റ്റീസ്പൂൺ
  • മഞൾ പൊടി -1/4റ്റീസ്പൂൺ
  • ഉലുവാപൊടി -2 നുള്ള്
  • കായ പൊടി -4 നുള്ള്
  • സാമ്പാർ പൊടി -2-3 റ്റീസ്പൂൺ
  • വാളൻ പുളി - ചെറിയ നെല്ലിക്കാ വലിപ്പം കുറച്ച് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.
  • ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
  • കറിവേപ്പില -2 തണ്ട്
  • വറ്റൽ മുളക് -2

Method

Step 1

പരിപ്പ് ലേശം ഉപ്പ്, മഞൾ പൊടി ചേർത്ത് വേവിച്ച് എടുക്കുക.( വേണമെങ്കിൽ ഉടച്ച് എടുക്കാം)

Step 2

പാൻ അടുപ്പത്ത് വച്ച് പരിപ്പ്, ചെറിയുള്ളി, പച്ചമുളക്, മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഉലുവാ പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക

Step 3

ഉള്ളി കുറച്ച് വെന്ത് കഴിയുമ്പോൾ പുളി വെള്ളം, കായ പൊടി, സാമ്പാർ പൊടി കൂടി ചേർത്ത് വേവിക്കുക

Step 4

ഉള്ളി വെന്ത് ഉടഞു പോകരുത് അതാണു പാകം . നന്നായി തിളച്ച് ഉള്ളി വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.

Step 5

പാനിൽ എണ്ണ ചൂടാക്കി കടുക്, ചെറിയുള്ളി ( നിർബന്ധമില്ല) വറ്റൽമുളക്,കറിവേപ്പില , ഉഴുന്ന്പരിപ്പ് ലേശം ( ഉഴുന്നു കൂടി കടുക് താളിക്കുമ്പോൾ ചേർത്താൽ രുചി കൂടും) ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

    Leave a Reply

    Your email address will not be published.