Loader

പാലക് പാന്‍കേക്ക് (Spinach Pan Cake)

2015-11-18
  • Yield: 5
  • Prep Time: 10m
  • Cook Time: 10m
  • Ready In: 20m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചില്ലി ഇഡലി ( Chilly Idly)

  • ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)

  • മട്ടർ -പനീർ മസാല( Mutter/ Mater – Paneer Masala)

  • മൈസൂർ പാക്ക്( Mysore Pak)

  • സ്വീറ്റ് കോൺ ചാട്ട്( Sweet Corn Chat)

Ingredients

  • പാലക് -1 കെട്ട്
  • സവോള -1 (ചെറുതായി അരിഞ്ഞത് )
  • പച്ച മുളക് -1 എണ്ണം അരിഞ്ഞത് )
  • ജീരകം പൊടിച്ചത് -1 ടീസ്പൂണ്‍
  • ഗോതമ്പ്‌ പൊടി -1 കപ്പ്‌
  • മുട്ട -1 എണ്ണം
  • തേങ്ങാ പാൽ -1 കപ്പ്‌
  • നെയ്യ് -2 ടേബിൾ സ്പൂണ്‍
  • ബേക്കിംഗ് പൌഡർ -1/2 ടീസ്പൂണ്‍
  • ബേക്കിംഗ് സോഡ -1/2 ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

Method

Step 1

പാലക് ചെറുതായി അരിയുക. ഒരു ബൌളിൽ ഗോതമ്പ്‌ പൊടി,ബേക്കിംഗ് പൌഡർ,ബേക്കിംഗ് സോഡ,നല്ല ജീരകം പൊടിച്ചത്,ഉപ്പ് എന്നിവ നല്ല പോലെ മിക്സ്‌ ചെയ്യുക.

Step 2

മുട്ട,തേങ്ങാ പാൽ,നെയ്യ് എന്നിവയും ചേർത്ത് (മാവ് അധികം ലൂസ് ആകരുത് )നല്ല പോലെ മിക്സ്‌ ചെയ്ത് വയ്ക്കുക.

Step 3

അതിലോട്ട് അരിഞ്ഞു വച്ചിരിക്കുന്ന പാലക് ,സവോള ,പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്യുക.

Step 4

പാൻ ചൂടാക്കി അതിലോട്ടു അല്പം നെയ്യ് തൂകി ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ച് ചെറു ചൂടിൽ വേവിക്കുക .(മാവ് പാനിൽ ഒഴിച്ച് പരത്തരുത് )

Step 5

ബ്രൌണ്‍ കളർ ആയതിനു ശേഷം തിരിച്ചിട്ട് വീണ്ടും അടച്ചു വച്ച് വേവിക്കുക.

Step 6

ഇങ്ങിനെ നാലോ അഞ്ചു പാൻ കേക്ക് തയ്യാറാക്കാം

Leave a Reply

Your email address will not be published.