Loader

കപ്പ വട (Tapioca Vada)

2015-11-27
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് നമ്മുക്ക് കപ്പ വച്ച് ഒരു വടയായാലൊ… വളരെ രുചികരമായ എണ്ണ ഒന്നും അധികം വേണ്ടാത്തെ ഒരു വടയാണിത്..അപ്പൊ തുടങ്ങാം

Ingredients

  • കപ്പ -500 ഗ്രാം
  • സവാള -2
  • പച്ചമുളക് -3
  • ഇഞ്ചി അരിഞ്ഞത്-1 റ്റീസ്പൂൺ
  • കറിവേപ്പില -1 തണ്ട്
  • കുരുമുളക് പൊടി -1/4 റ്റീസ്പൂൺ
  • ഉപ്പ്, എണ്ണ -പാകത്തിനു
  • മഞ്ഞൾപൊടി -1/2 റ്റീസ്പൂൺ

Method

Step 1

കപ്പ ലെശം ഉപ്പ്, മഞൾ പൊടി ഇവ ചേർത്ത് വേവിച്ച് നന്നായി ഉടച്ച് വക്കുക

Step 2

സവാള,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക.

Step 3

പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ,സവാള, പച്ചമുളക് ,ഇഞ്ചി,കറിവേപ്പില ഇവ വഴറ്റുക.പാകത്തിനു ഉപ്പ്, കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കി നന്നായി വഴറ്റി തീ ഓഫ് ചെയ്യാം.

Step 4

ഉടച്ച് വച്ചിരിക്കുന്ന കപ്പയിലെക്ക് വഴറ്റിയ കൂട്ടും കൂടി ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക

Step 5

ശെഷം കുറെശ്ശെ കൂട്ട് എടുത്ത് കൈയിൽ വച്ച് വടയുടെ ഷെപ്പ് ആക്കി,ദോശ തവയിൽ എണ്ണ തടവി , തവയിൽ വച്ച് മൊരീച്ച് ചുട്ട് എടുക്കുക.കുറെശ്ശെ എണ്ണ മെലെയും സൈഡിലും ഒഴിച്ച് കൊടുക്കാം. അപ്പൊ നന്നായി മൊരിഞ് കിട്ടും.

Step 6

എണ്ണയിൽ ഇട്ട് വറുത്ത് എടുക്കണം ന്ന് ഉള്ളവർക്ക് അങ്ങനെയും ചെയ്യാം

Step 7

ചൂടൊടെ സോസ് കൂട്ടി കഴിക്കാം.

Step 8

നല്ല രുചിയുള്ള ,കപ്പ വട തയ്യാർ..എല്ലാരും ഒന്നുണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.