Loader

കണ്ണിമാങ്ങാ അച്ചാർ(Tender Mango Pickle)

2015-12-30
  • Servings: അതെ
Average Member Rating

forkforkforkforkfork (5 / 5)

5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

കുറച്ചു നാളായി പോസ്റ്റ് ചെയ്യണം ന്ന് കരുതുന്നു…ഇപ്പൊ ഓർത്തപ്പൊൾ കയ്യൊടെ അങ്ങ് പോസ്റ്റിയെക്കാം ന്നു കരുതി.അപ്പൊ തുടങ്ങാം.

Ingredients

  • കണ്ണിമാങ്ങ. -1 കിലൊ
  • മുളക്പൊടി -3/4 കപ്പ്
  • ഉപ്പ് -പാകത്തിനു
  • ഉലുവാപൊടി -1.5 റ്റീസ്പൂൺ
  • കായപൊടി -1.5 റ്റീസ്പൂൺ
  • കടുക് പൊടിച്ചത്-1 റ്റീസ്പൂൺ
  • വിനാഗിരി ( ആവശ്യമെങ്കിൽ മാത്രം) -4 റ്റെബിൾ സ്പൂൺ
  • നല്ലെണ്ണ -1 കപ്പ്

Method

Step 1

കണ്ണിമാങ്ങ ചതയാത്തതും, ഫ്രെഷ് ആയതും, ആണു അച്ചാറിനു എടുക്കെണ്ടത്.ഞെട്ടൊടു കൂടി തന്നെ എടുക്കാം.

Step 2

കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി നന്നായി തുടച്ച് വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

Step 3

ഒരു വലിയ ഭരണിയിലൊ, ചില്ലു കുപ്പിയിലൊ മാങ്ങാ ഇട്ട് ഉപ്പ് ആവശ്യത്തിനു ഇട്ട്, തിളപ്പിച്ചാറ്റിയ വെള്ളം മാങ്ങാ ശരിക്കും മുങ്ങുന്ന പരുവം വരെ ഒഴിക്കുക നന്നായി ഇളക്കി ഭരണി അടച്ച് 2- 3 ആഴ്ച്ചയൊ അതിൽ കൂടുതലൊ വക്കാം.ഞാൻ 1 മാസം വച്ചു.ഇടക്ക് ഭരണി തുറക്കാതെ ഒന്ന് ചെറുതായി കുലുക്കി കൊടുക്കണം.

Step 4

ശെഷം മാങ്ങ ഉപ്പൊക്കെ പിടിച്ച് നല്ല പരുവം ആകുകയും ചെറുതായി ചുളുങ്ങാൻ തുടങ്ങുകെം ചെയ്യുന്ന പാകം ആയിട്ട് ഉണ്ടാകും

Step 5

പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് മുളക് പൊടി, കായപൊടി,ഉലുവാപൊടി ഇവ ഇട്ട് ഒന്ന് ചെറുതായി മൂപ്പിക്കുക.ചെറുതായി മൂത്താൽ മതിയാകും.

Step 6

ഈ കൂട്ട് മാങ്ങാ ഉപ്പിലിട്ടതിലൊട്ട് ഇട്ട് കടുക് ചതച്ചതും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക(വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം)

Step 7

ഒരു വൃത്തിയുള്ള വെള്ളതുണി നല്ലെണ്ണ ഒഴിച്ച് അച്ചാറിന്റെ മെലെ ഇട്ട് ഭരണി ( ചില്ലു കുപ്പി) വായു കടക്കാതെ നന്നായി അടക്കുക.

Step 8

ഏറ്റവും കുറഞ്ഞത് 2 മാസമെങ്കിലും വച്ച ശെഷം മാത്രം ഭരണി തുറക്കാവു,എന്നാലെ മാങ്ങ അലുത്ത് നല്ല പാകം ആവുള്ളു.കൂടുതൽ കാലം വച്ച ശെഷം തുറന്നാൽ കൂടുതൽ രുചികരമാകും.

Step 9

കണ്ണിമാങ്ങാ അച്ചാർ തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ

Leave a Reply

Your email address will not be published.