Loader

സോയ ഉലർത്ത്‌ (Soya Ularth)

By : | 22 Comments | On : August 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സോയ ഉലർത്ത്‌ :-

തയ്യാറാക്കിയത്:- സോണിയ അലി

സോയ ചങ്ക്സ് -2 കപ്പ്‌
മുളക് പൊടി -3 ടീസ്പൂണ്‍
മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കുരുമുളകുപ്പൊടി -1 ടീസ്പൂണ്‍
ഗരം മസാല പൊടി -1 ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് -2
പച്ചമുളക് അരിഞ്ഞത് -2
ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -1 1/2 ടീസ്പൂണ്‍ കറി വേപ്പില- 2 തണ്ട്
വറ്റൽമുളക് -2
കടുക്
വെള്ളം – 1/2 കപ്പ്‌
(റ്റൊമാറ്റൊ സോസ് ,സോയ്‌ സോസ് ,ചില്ലി സോസ് -കുറേശ്ശെ )-നിർബന്ധമില്ല

ഉണ്ടാക്കുന്ന വിധം :-

ഒരു പാത്രത്തിൽ 6 കപ്പ്‌ വെള്ളമൊഴിച്ച്
1 ടീസ്പൂണ്‍ മുളകുപ്പൊടി ,1 ടീസ്പൂണ്‍ മല്ലിപ്പൊടി ,1/2 ടീസ്പൂണ്‍ കുരുമുളകുപ്പൊടി ,1/2 ടീസ്പൂണ്‍ ഗരം മസാലപ്പൊടി ,കാൽ ടീസ്പൂണ്‍ മഞ്ഞൾ പൊടി ,ഉപ്പും ചേർത്ത് സോയ ച്ചങ്ക്സ് വേവിക്കുക.വേവിച്ചെടുത്ത സോയ വെള്ളം വാർത്തു,
ശേഷം പിഴിഞ്ഞ് ചെറുതായി മുറിച്ചു വെക്കുക.

ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ 4 ടേബിൾ സ്പൂണ്‍ ഒഴിച്ച് പച്ചമുളക് അരിഞ്ഞത് വഴറ്റുക.ശേഷം സവാള ചേർത്ത് നന്നായി വഴറ്റുക. മൂത്ത് കഴിഞ്ഞാൽ ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ചമണം പോകും വരെ വഴറ്റുക.

ശേഷം മുളക് പൊടി ,മഞ്ഞൾ പൊടി ,മല്ലിപ്പൊടി ,കുരുമുളക് പൊടി എന്നിവ ചേർത്ത് കരിയാതെ മൂപിച്ചു ഇതിലേക്ക് സോയ്‌ സോസ് ,റ്റൊമാറ്റൊ സോസ് ,ചില്ലി സോസ് എന്നിവ ചേർത്ത് ഒന്ന് കൂടി വഴറ്റി വേവിച്ചു വെച്ച സോയ ച്ചങ്ക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വഴറ്റുക.1/2 കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കാം .ഇടയ്ക്കിടെ ഇളക്കി കൊടുക്കുക മീഡിയം തീയിൽ വെച്ച് .(ഉപ്പു പാകത്തിനിട്ട് കൊടുക്കണം.) .വെള്ളം വറ്റിച്ചു ഉലർത്തിയെടുക്കുക .

വേറൊരു പാനിൽ അല്പം എണ്ണ ഒഴിച്ച് കശുവണ്ടി പരിപ്പ് 2 ടേബിൾ സ്പൂണ്‍ വറുത്തു മാറ്റി വെക്കുക .1/2 കപ്പ്‌ തേങ്ങ കൊത്തു കൂടി എണ്ണയിൽ മൂപിച്ചു മാറ്റി വെക്കുക.

അതേ എണ്ണയിൽ കടുക് ,വറ്റൽ മുളക് ,വേപ്പില എന്നിവ വറുത്തു ഉലർത്തിയ സോയയിലേക്ക് ഇട്ടു കൊടുക്കാം അണ്ടിപരിപ്പും ,തേങ്ങകൊത്തും ഇതിൽ ചേർത്ത് മിക്സ്‌ ചെയ്തു വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി ചൂടോടെ സെർവ് ചെയ്യാം.


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Adhil Amen on February 8, 2016

      Superb

        Reply
    2. posted by Bharat Sharma on February 5, 2016

      coll

        Reply
    3. posted by Soniya Soni on February 2, 2016

      Super monaaa

        Reply
    4. posted by Seli George on February 2, 2016

      Super

        Reply
    5. posted by Lincy on February 2, 2016

      Super

        Reply
    6. posted by Smitha Abhilash on February 2, 2016

      nice

        Reply
    7. posted by Simi Raja on February 2, 2016

      Nice

        Reply
    8. posted by Dhaya Rani on February 2, 2016

      Tnku

        Reply
    9. posted by Bindhu Suresh on February 2, 2016

      Wowwww suppperrrr

        Reply
    10. posted by Jaison Vadakan on February 1, 2016

      9

        Reply
    11. posted by Vp Sharafudheen on February 1, 2016

      ഈന്തപ്പഴം അച്ചാർ ഉണ്ടാക്കുന്നത് എങ്ങിനെ?

        Reply
    12. posted by Gouri PV on February 1, 2016

      വറത്തുകോരിൽ കൂടുതല്‍ സ്വാദാണ്

        Reply
    13. posted by Sabitha Nouahad on February 1, 2016

      Nice…..

        Reply
    14. posted by Laiju Ps on February 1, 2016

      Super

        Reply
    15. posted by Remya Kallu on February 1, 2016

      Enthaa..Ruji..super..

        Reply
    16. posted by Rama Chandran on February 1, 2016

      ⚡⛎??®

        Reply
    17. posted by Karthiayini Poozhikunnath on February 1, 2016

      Nice.

        Reply
    18. posted by Seena Sudarsanan on February 1, 2016

      Nannayittudu

        Reply
    19. posted by Dev Raj on February 1, 2016

      Super…..

        Reply
    20. posted by Saabu Calicut on February 1, 2016

      Kollilla….

        Reply
    21. posted by Celin Laiju on February 1, 2016

      Supper

        Reply
    22. posted by Shibu Kr on February 1, 2016

      Supper

        Reply

    Leave a Reply

    Your email address will not be published.