Loader

ചീര പച്ചടി (Spinach Curd Salad)

By : | 1 Comment | On : December 30, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചീര പച്ചടി

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

ചീര ചെറുതായി അരിഞ്ഞത് – 2 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് _ 1 വലുത്
തേങ്ങ – 1 കപ്പ്
തൈര് – 1/2 കപ്പ്
പച്ചമുളക് – 4
കടുക് – 1/2 tsp
മഞ്ഞൾപ്പൊടി – 1/4 tsp
ഉപ്പ് ആവശ്യത്തിന്
താളിക്കാൻ
——————
കടുക് – 1/4 tsp
വറ്റൽമുളക് – 2
കറിവേപ്പില – 1 തണ്ട്
എണ്ണ
മൺച്ചട്ടി ചൂടാക്കി ചീരയും, തക്കാളിയും ,മഞ്ഞൾപ്പൊടിയും, ഉപ്പും കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.
തേങ്ങ, കടുക്, പച്ചമുളക് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക.
നന്നായി വെന്ത ചിര തവി കൊണ്ട് ഉടച്ച് യോജിപ്പിക്കുക.അതിലേക്ക് അരച്ച തേങ്ങ ചേർത്ത് തിളക്കുമ്പോൾ വാങ്ങി , നന്നായി തണുത്ത ശേഷം തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. കടുക് വറത്തിടുക. നല്ല ഒന്നാന്തരം പച്ചടി തയ്യാർ….. എല്ലാവരും ഉണ്ടാക്കി നോക്കൂ…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Remya Renni on April 25, 2016

      A new recipe

        Reply

    Leave a Reply

    Your email address will not be published.