Loader

തക്കാളി ചിക്കൻ ( Tomato Chicken)

By : | 20 Comments | On : August 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


തക്കാളി ചിക്കന്‍ ( Tomato Chicken)

തയ്യാറാക്കിയത്:- സോണിയ അലി

കോഴി – 1 1/2 കിലോഗ്രാം
ഇഞ്ചി ചതച്ചത് -1 വലിയ കഷ്ണം
വെളുത്തുള്ളി ചതച്ചത് -1 തുടം
പച്ചമുളക് നടുവേ പിളര്‍ന്നത് -4
പിരിയന്‍ മുളകുപൊടി (കശ്മീരി മുളക് പൊടി)-1 ടേബിള്‍ സ്പൂണ്‍
തക്കാളി ചെറുതായി മുറിച്ചത് -6 എണ്ണം
കറി വേപ്പില -4 തണ്ട്
വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ -പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചിക്കന്‍ വ്ര്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി കഴുകി വെള്ളം വാര്‍ത്തു വെക്കുക.
ഒരു ബൌളില്‍ 1 ടേബിള്‍ സ്പൂണ്‍ ,ഉപ്പ്‌ ,കറി വേപ്പില എന്നിവ ചേര്‍ത്ത് കഴുകി വാര്ത് വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് നല്ലപ്പോലെ കൈകൊണ്ടു കുഴച്ചു വെക്കുക.

ഇത് ഒരു കുക്കറിലേക്ക് ചിക്കെനില്‍ ഉള്ള വെള്ളത്തോടൊപ്പം ഇട്ടു 1 വിസില്‍ വരുന്ന വരെ വേവിക്കുക.ശേഷം ചൂട് പോകാനായി വെക്കുക.

ചുവടുകട്ടിയുള്ള ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി ചതച്ചത് ,വെളുത്തുള്ളി ചതച്ചത് ,പച്ചമുളക് ,വേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപിക്കുക.

പച്ചമണം പോയി കഴിഞ്ഞാല്‍ തക്കാളി അരിഞ്ഞു വെച്ചത് ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക.ശേഷം ,1 ടേബിള്‍ സ്പൂണ്‍ മുളക് പൊടി കൂടി ചേര്‍ത്ത് വഴറ്റുക.(മുളക് പൊടിയുടെ പച്ചമണം പോകുന്നത് വരെ വഴറ്റുക ).

ഇതിലേക്ക് വേവിച്ചു വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ അതിന്റെ ചാറോടെ വഴട്ടിയത്തിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.പാകത്തിനുള്ള ഉപ്പ് ചേര്‍ത്ത് കൊടുക്കാം ,ചിക്കനും തക്കാളി മസാലയും നല്ലപോലെ പിടിക്കുന്നത്‌ വരെ ഇളക്കി കൊടുക്കുക മീഡിയം തീയില്‍.കറി വേപ്പിലയും ചേര്‍ത്ത് കൊടുക്കാം .

ചിക്കെനില്‍ തക്കാളി മസാല പിടിച്ചു കഴിഞ്ഞു പാകത്തിന് കറി കുറുകി കഴിഞ്ഞാല്‍ തീ അണച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി സെര്‍വ് ചെയ്യാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (20)

    1. posted by Poonthedath Xavier Sebastian on January 30, 2016

      Yummy❤

        Reply
    2. posted by Vichus Alepy on January 30, 2016

      thnxc sony chechiiizaaaa

        Reply
    3. posted by Dev Raj on January 30, 2016

      Nice…

        Reply
    4. posted by Vinod Kumar on January 30, 2016

      Nice

        Reply
    5. posted by Nikhil Asok on January 30, 2016

      Super one

        Reply
    6. posted by Jeejo Augustine on January 30, 2016

      Supperalloo

        Reply
    7. posted by Raji K Unni on January 30, 2016

      Super

        Reply
    8. posted by Vahid NT on January 30, 2016

      Tasty

        Reply
    9. posted by Shahida Muneer on January 30, 2016

      Super

        Reply
    10. posted by Chinchu on January 30, 2016

      Super

        Reply
    11. posted by Adhil Amen on January 30, 2016

      Superb

        Reply
    12. posted by Shini Xavier on January 30, 2016

      Simple nd tasty…

        Reply
    13. posted by Rajan T P Rajendran on January 30, 2016

      Very good

        Reply
    14. posted by Sooraj Shekar on January 30, 2016

      Porichu

        Reply
    15. posted by Sagar Kb on January 30, 2016

      adipoli

        Reply
    16. posted by Karthikeyan Murukan on January 30, 2016

      Super

        Reply
    17. posted by Ranjini Manoj on January 30, 2016

      Nice

        Reply
    18. posted by Alfy Jose Alappatt on January 30, 2016

      Super

        Reply
    19. posted by Farook Myl on January 30, 2016

      ???

        Reply
    20. posted by Rajitha Arun on January 30, 2016

      Aree wah

        Reply

    Leave a Reply

    Your email address will not be published.