Loader

വെജിറ്റബിൾ ബിരിയാണി (Vegetable Biriyani)

By : | 0 Comments | On : December 21, 2016 | Category : Uncategorized


വെജിറ്റബിൾ ബിരിയാണി

തയ്യാറാക്കിയത്:- മുനീറ സഹീർ

വിഷു പ്രമാണിച്ച് ഒരു വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ…

ഇതൊക്കെ ഉണ്ടാക്കാൻ അറിയാത്തവർ കുറവായിരിക്കും… എന്നാലും ഇരിക്കട്ടെ അല്ലെ… ഇഷ്ടമുളള പച്ചക്കറികൾ ചേർക്കാം… ഉലുവ ചീരയും ചേര്‍ത്തിട്ടുണ്ട്… (optional യാണ് )… എന്നാലും ചീരകൾ ചേര്‍ത്താലും നല്ലതല്ലേ…. ആവശൃമുളളവർക്ക് നെയ്യും, അണ്ടിപരിപ്പ്, കിസ്മിസ് വറുത്തിട്ട് ഒക്കെ ചേർക്കാം…

ബാസ്മതി അരി / ജിരകശാല അരി – 1/2 കിലോ
പട്ട, ഗ്രാമ്പൂ, വഴനയില( bay leaf ) – ആവശ്യത്തിന്
തക്കാളി – 3 എണ്ണം
സവാള – 2 എണ്ണം
പച്ചമുളക് – 5 – 6 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂൺ
ഉലുവചീര – 1 കെട്ട്
ഉരുളകിഴങ്ങ് – 1/2 കിലോ
ബീൻസ് – 250 ഗ്രാം
കാരറ്റ് – 2 എണ്ണം
കോളിഫ്ളവർ – 250 ഗ്രാം
മുളക്പൊടി – 1 ടേബിള്‍സ്പൂൺ
മല്ലിപൊടി – 1 ടിസ്പൂൺ
മഞ്ഞൾപൊടി – 1/2 ടിസ്പൂൺ
ജീരകപൊടി – 1/2 ടിസ്പൂൺ
ഗരംമസാലപൊടി – 1 ടിസ്പൂൺ
പാൽ( milk ) – 1/4 കപ്പ്
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്

പച്ചക്കറികൾ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞു വെക്കുക… ( മഞ്ഞൾപൊടിയോ, വിനാഗിരിയോ ഇട്ട വെളളത്തിൽ കുറച്ച് നേരം വെച്ച ശേഷം അരിയുക )

ബാസ്മതി അരി കഴുകി 20 മിനിറ്റ് കുതിർത്തു വെക്കുക… ശേഷം പട്ട, ഗ്രാമ്പൂ, വഴനയില ആവശ്യത്തിന് ഉപ്പും, വെളളവും ചേർത്ത് മുക്കാൽഭാഗം വേവിച്ച് ഊറ്റി വെക്കുക….

പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക… ഉലുവചീര, തക്കാളി അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരംമസാലപൊടി, ജിരകപൊടി ഇട്ട് നന്നായി വഴറ്റുക…. മുറിച്ച് വെച്ച പച്ചക്കറികളും, പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, വെളളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയിൽ വേവിക്കുക… വെളളം ഒക്കെ വറ്റി, പച്ചക്കറികൾ വെന്ത് മസാല കുറുകിയാൽ തീ ഓഫ് ചെയ്യുക…

അടി കട്ടിയുളള പാത്രത്തിൽ വേവിച്ച ചോറിന്റെ ഒരു ലെയർ നിരത്തുക…മേലേ വെന്ത പച്ചക്കറിമസാല ലെയറായി ഇട്ട് മേലേ പിന്നെയും ബാക്കിയുള്ള ചോറ് ഇട്ട് പാലും ( കുങ്കുമപൂവ്, ഫുഡ് കളർ ചേർ ക്കണമെന്നുണ്ടെകിൽ പാലിൽ കലക്കി ചേർത്താൽ മതി ) മല്ലിയിലയും വിതറി 10 മിനിറ്റ് ചെറിയ തീയിൽ ദമ്മിൽ വെക്കുക… ശേഷം തീ ഓഫ് ചെയ്ത് നന്നായി യോജിപ്പിച്ച് പാത്രത്തിലേക്ക് മാറ്റി… അച്ചാർ, പപ്പടം, കച്ചംബർ, ചിക്കൻ ഫ്രൈ എന്താണ് എന്ന് വെച്ചാൽ ഉണ്ടാക്കി കഴിച്ചോളൂ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.