ഇൻസ്റ്റന്റ് ചേന അച്ചാർ
ഇൻസ്റ്റന്റ് ചേന അച്ചാർ
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
വളരെ എളുപ്പത്തിൽ, കുറച്ചു ചേരുവകൾ വെച്ച് എങ്ങനെ ടേസ്റ്റി ചേന അച്ചാർ ഉണ്ടാക്കാമെന്ന് നോക്കാം
#Recipe#
ചേരുവകൾ :
ചേന – 2 കപ്പ് കട്ടി കുറഞ്ഞു ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
പച്ചമുളക് -4 എണ്ണം (വട്ടത്തിൽ അല്ലെങ്കിൽ നീളത്തിൽ അരിഞ്ഞത് )
കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില -വറുത്തിടാൻ പാകത്തിന്
മുളക് പൊടി -2-3 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി -1 ടീസ്പൂൺ
ഉപ്പ്
എണ്ണ -ആവശ്യത്തിന്
നാരങ്ങാനീരു -3 ടേബിൾസ്പൂൺ
വിനെഗർ -2 ടീസ്പൂൺ
അരിഞ്ഞ് വെച്ച ചേന ഉപ്പും മുളകും ചേർത്ത് യോജിപ്പിച്ചു അര മണിക്കൂർ കഴിഞ്ഞു എണ്ണയിൽ വറുത്തെടുക്കുക, ശേഷം ഒരു പാനിൽ എണ്ണയൊഴിച്ചു, ചൂടായി വന്നാൽ, കടുക്, ഉലുവ, വറ്റൽമുളക്, എന്നിവ മൂപ്പിച്ചെടുക്കുക, കടുക് പൊട്ടി വന്നാൽ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കാം, ഇവ ഒന്ന് വഴന്നു വന്നാൽ, ഫ്ളയിം ഓഫ് ചെയ്തു, മഞ്ഞൾ പൊടി, മുളക് പൊടി, കായം എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം, ഇവ ഒന്ന് പച്ചമണം മാറി വന്നാൽ, വറുത്തു വെച്ച ചേന, ആവശ്യത്തിന് ഉപ്പ്, നാരങ്ങാ നീര്, വിനെഗർ എന്നിവ ചേർത്ത് യോജിപ്പിക്കാം, ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർത്ത് കൊടുക്കാം, ചേന അച്ചാർ റെഡി !
വീഡിയോ കാണാൻ :https://youtu.be/82v8UtTHlHc
