ഓറിയോ കോഫി പുഡ്ഡിംഗ്
ഓറിയോ കോഫി പുഡ്ഡിംഗ്
**************************
തയ്യാറാക്കിയത് :ഫാബിന
കുട്ടീസിന്റെ ഫേവറൈറ്റ് ഓറിയോ ബിസ്കറ്റ് കൊണ്ട് നമുക്കൊരു 3 ലെയറുള്ള അടിപൊളി പുഡ്ഡിംഗ് ഉണ്ടാക്കാം.. അതും വളരെ ഈസി ആയി… കുഞ്ഞു കുഞ്ഞു ബൗളുകളിൽ സെറ്റ് ചെയ്താൽ കാണാനും കഴിക്കാനും മനോഹരമാകും… വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്..
ലെയർ 1
********
ഓറിയോ ബിസ്കറ്റ് – 25, എണ്ണം
മെൽറ്റ് ചെയ്ത ബട്ടർ – 2 ടേബിൾ സ്പൂൺ
ബിസ്കറ്റ് ചെറിയ പീസാക്കി മിക്സിയിൽ പൊടിച്ചെടുക്കുക.. അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ആക്കി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഇട്ടു അമർത്തി കൊടുക്കുക.. ഫ്രിഡ്ജിൽ 15 മിനിറ്റ് വെക്കുക…
ലെയർ 2
**********
ജലറ്റിൻ- 1 പാക്കറ്റ്
വെള്ളം – 4 ടേബിൾ സ്പൂൺ
പാൽ – 500 ML
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
പഞ്ചസാര – 1 ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് കോഫി പൗഡർ -3 ടീ സ്പൂൺ
ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ
ജലറ്റിന് വെള്ളത്തിൽ 10 മിനുട്ട് കുതിർത്തു ഡബിൾ ബോയിൽ ചെയ്തു ഉരുക്കി എടുക്കുക..
കോഫി പൗഡറും വെള്ളവും യോജിപ്പിക്കുക..
പാൽ ചൂടാക്കി പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും കോഫിയും പകുതി ജലറ്റിന് ഉരുക്കിയതും ചേർത്ത് തിളക്കും മുമ്പേ വാങ്ങുക.. ചൂടാറുമ്പോൾ സെക്കന്റ് ലെയർ ആയി ഒഴിച്ചു കൊടുക്കുക… 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക…
ലെയർ 3
*********
വിപ്പിങ് ക്രീം – 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
ജലറ്റിന് – പകുതി
പഞ്ചസാര – 1 ടേബിൾസ്പൂൺ
വിപ്പിങ് ക്രീമും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ജലാറ്റിനും ചേർത്ത് മിക്സ് ആക്കുക.. ഈ ക്രീം ഒരു സ്പൂൺ കൊണ്ടോ പൈപ്പിങ് ബാഗ് ഉപയോഗിച്ചോ മൂന്നാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക… 4, മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക…
മിനി ഓറിയോ ബിസ്കറ്റൊ ബിസ്കറ്റ് പൊടിച്ചതോ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം… #fabz
