Loader

ഗീ കേക്ക്

By : | 0 Comments | On : February 14, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഗീ കേക്ക്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

കൊച്ചിൻ ബേക്കറി ലെ ഫേമസ് ഗീ കേക്ക് കഴിച്ചിട്ടുള്ളവർക് ഇപ്പോളും അതിന്റെ സ്വാദ് നാവിൻ തുമ്പിൽ ഉണ്ടാവും, അല്ലെ

സ്വാദിഷ്ടമായ, വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക് എങ്ങനെ വീട്ടിൽ തയ്യാറക്കി എടുക്കാം എന്ന് നോക്കാം

വീഡിയോ കാണാൻ :https://youtu.be/wAs6dfd3rmQ

ആവശ്യമായ ചേരുവകൾ :
നെയ്യ് -1/2 കപ്പ്
മൈദാ -1 കപ്പ്
പഞ്ചസാര -3/4 കപ്പ്
പാൽ -1/2 കപ്പ്
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ളു
മുട്ട -2 എണ്ണം

ഓവൻ 180°C 20-25 മിനിറ്റ് വരെ preheat ചെയ്യാൻ വെക്കുക, ശേഷം കേക്ക് പാൻ ഗ്രീസ് ചെയ്ത വെച്ചതിനു ശേഷം, ഒരു ബൗളിൽ, പഞ്ചസാര, നെയ്യ് എന്നിവ ചേർത്ത്, ഒരു ഹാൻഡ് മിക്സർ അല്ലെങ്കിൽ വിസ്‌ക് കൊണ്ട് നന്നായി ബീറ്റു ചെയ്യുക, ക്രീം കളർ ആവുന്നത് വരെ ബീറ്റ് ചെയ്ത ശേഷം, അതിലേക് ഓരോ മുട്ട ചേർത്ത് കൊടുത്ത വീണ്ടും യോജിപ്പിലിച്ചെടുക്കാം,
ഒരു അരിപ്പ എടുത്ത് അതിൽ, മൈദാ, ഉപ്പ്, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡർ, എന്നിവ നന്നായി പലതവണ ആയി അരിച്ചു യോജിപ്പിക്കുക, ഇത് മുന്നേ തയ്യാറക്കി വെച്ച മിശ്രിതത്തിലേക് ചേർത്ത്, പാലും ചേർത്ത് നന്നായി ഒരു തവി അല്ലെങ്കിൽ ഒരു സ്പൂൺ കൊണ്ട് ഫോൾഡ് ചെയ്തെടുക്കാം, നന്നായി യോജിപ്പിച്ച ശേഷം, ബാറ്റെർ, കേക്ക് ടിന്നിലേക് മാറ്റി, 180°C ഇൽ.. 40 മിനിറ്റ് ബേക് ചെയ്തെടുക്കാം,
ഓവൻ ഇൽ നിന്ന് എടുത്തു, തണുത്തതിനു ശേഷം മാത്രം കട്ട് ചെയുക





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.