വാഴക്കൂമ്പ് കട്ലറ്റ് ..

By : | 2 Comments | On : June 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വാഴക്കൂമ്പ് കട്ലറ്റ് ..

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #22
തയ്യാറാക്കിയത് :വിനി കൃഷ്ണന്‍

ആവിശ്യമായ സാധനങ്ങൾ ..

വാഴക്കൂമ്പ് പൊടിയായിട് അരിഞ്ഞത് ഒരു കപ്പ് നിറയെ
ഒരു വലിയ സവാള
ഉരുളക്കിഴഞ്ഞു മൂന്ന്
പച്ചമുളക് രണ്ട്
ഇഞ്ചി വലിയ സ്പൂൺ
വെളുത്തുള്ളി വലിയ സ്പൂൺ
മല്ലിയില ഒരു പിടി
ഗരം മസാല ഒരു സ്പൂൺ
കുരുമുളക് പൊടി ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി അര സ്പൂൺ
ഒരു മുട്ട
റൊട്ടി പൊടി
ഉപ്പ്
വറുക്കാൻ ആവിശ്യത്തിന് എണ്ണ

തയാറാകുന്ന വിധം ..

വാഴക്കൂമ്പ് അരിഞ്ഞത് വെള്ളത്തിൽ ഇട്ടു 10 നിമിഷം കഴിഞ്ഞു വെള്ളം ഊറ്റി മാറ്റിവെക്കുക. കിഴങ്ങു വേവിച്ചു ഉടച്ചു വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇത്രയും ഇട്ടു മൂത്തുവരുമ്പോൾ ,അരിഞ്ഞുവെച്ച വാഴക്കൂമ്പ് ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ചു 5 നിമിഷം വേവിക്കണം.
അതിനുശേഷം പൊടികൾ ഒരോന്നും ചേർത്ത് പച്ചകുത്തു മാറുമ്പോൾ വേവിച്ച കുഴഞ്ഞും ചേർത്ത് മല്ലിയിലയും ചേർത്ത് ഇറക്കാം ..
ഒരു മുട്ട ഒരു സ്പൂൺ പാലും ചേർത്ത് അടിച്ചു വെക്കുക . തയാറാക്കി വെച്ചക്കൂട് കുറച്ചു തണുത്തതിനു ശേഷം.
കട്ലറ്റ് ഷേപ്പ് ചെയ്തു മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി, ചൂടായ എണ്ണയിൽ വറുത്തു കോരി എടുത്താൽ വാഴക്കൂമ്പ് കട്ലറ്റ് തയാർ ..
പുതിന ചാറ്റ്നീ /ടൊമാറ്റോ കെച്ചപ്പ് കൂടെ വിളമ്പാവുന്നതാണ്..

##

ഹോട് ഫെവൗർഡ് ടി ..

ആവിശ്യമായത്
വെള്ളം പാൽ പഞ്ചസാര ഏലക്ക ഇഞ്ചി തേയില

തയാറാകുന്ന വിധം..

വെള്ളം തിളപ്പിച്ചു ഇഞ്ചിയും ഏലക്കായും ചതച്ചിടുക .. ഈ കൂട് തിളച്ചു വരുമ്പോൾ പഞ്ചസാരയും ആവിശ്യത്തിന് തേയിലയും ചേർത്ത് വീണ്ടും തിളപ്പിച്ചു 5നിമിഷം മൂടിവെക്കുക.. എന്നിട് പാലും ചേർത്ത് തിളച്ചുവരുമ്പോൾ ഇറക്കി അരിച്ചെടുത്തൽ നല്ല ചൂട് ഫെവൗർഡ് ടി തയാർ..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Anonymous on June 11, 2018

      നിമിഷം എന്നാൽ സെകെന്റോ മിനിറ്റോ?

        Reply
    2. posted by Anonymous on June 11, 2018

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version