കക്കയിറച്ചി സ്പൈസി ഫ്രൈ (Clam Meat Spicy Fry)
കക്കയിറച്ചി സ്പൈസി ഫ്രൈ :-
തയ്യാറാക്കിയത്:- നേഹ മോൾ
കക്കയിറച്ചി അരകിലൊ
തേങ്ങ -4 ടീസ്
സവാള -1എണ്ണം
പച്ചമുളക് -5എണ്ണം
ഇഞ്ചി -ഒരുകഷ്ണം
വെളുത്തുള്ളി-10അല്ലി
മുളക് പൊടി-2ടീസ്
മഞ്ഞള്‍പൊടി-1/2ടീസ്
കുരുമുളക് പൊടി-2ടീസ്
ഗരം മസാല പൊടി-1ടീസ്
വലിയ ജീരകം-1ടീസ്
ഉണക്കമുളക്-2എണ്ണം
കറിവേപ്പില -2തണ്ട്
വെളിച്ചെണ്ണ,ഉപ്പ് ആവശ്യത്തിന്
കക്കയിറച്ചിയില്‍ മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ് എല്ലാം ചേര്‍ത്ത് വേവിക്കുക.
നാളികേരം വറുക്കുക,മൊരിഞ്ഞു വരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്തു ഇളക്കി,ഗ്യാസ് ഓഫ് ചെയ്യാം..
പാനില്‍ ഓയില്‍ ഒഴിച്ചു ചൂടാകുമ്പോള്‍ വെളുത്തുള്ളി,ഇഞ്ചി അരിഞ്ഞത് ചേര്‍ത്തു മൂപ്പിക്കുക,ഇതിലേക്ക് സവാള,പച്ചമുളക്,കറിവേപ്പില ചേര്‍ത്തു വഴന്നു വരുമ്പോള്‍ വേവിച്ചു വെച്ച കക്കയിറച്ചി ചേര്‍ത്തു ഫ്രൈ ചെയ്യാം,
ഗരം മസാല പൊടി ചേര്‍ക്കാം..
വലിയ ജീരകവും,ഉണക്കമുളകും കൂടി ഓയിലില്‍ മൂപ്പിക്കാം.
നല്ലതു പോലെ ഫ്രൈ ആയ കക്കയിലേക്ക്,കുരുമുളക് ചേര്‍ത്ത നാളികേരവും,മൂപ്പിച്ച മുളകും,ജീരകവും ചേര്‍ക്കാം….സ്പൈസി ഫ്രൈ റെഡി…..