Loader

പഴം കാളന്‍ (Banana Kaalan)

2015-11-12
  • Ready In: 20m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Ingredients

  • നേന്ത്ര പഴം -1 എണ്ണം (അധികം പഴുക്കാത്തത് )
  • മുളക് പൊടി -1/4 ടീസ്പൂണ്‍
  • മഞ്ഞൾ പൊടി -1/2 ടീസ്പൂണ്‍
  • തൈര് -1/2 കപ്പ്‌ (പുളിക്കനുസരിച്ചു )
  • പച്ചമുളക്-2 എണ്ണം
  • ഉപ്പ് -ആവശ്യത്തിന്
  • നാളികേരം -1/2 മുറി
  • നല്ല ജീരകം -1/2 ടീസ്പൂണ്‍
  • കുരുമുളക് - 1/4 ടീസ്പൂണ്‍ (ചതച്ചത്)
  • പഞ്ചസാര-1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ -4 ടേബിൾ സ്പൂണ്‍
  • കടുക്-1 ടീസ്പൂണ്‍
  • ഉലുവ -1/2 ടീസ്പൂണ്‍
  • കറി വേപ്പില -1 തണ്ട്
  • വറ്റൽ മുളക്-3 എണ്ണം

Method

Step 1

ചട്ടിയിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് കഷ്ണങ്ങളാക്കിയ പഴം, മുളക് പൊടി, മഞ്ഞൾ പൊടി,പച്ച മുളക് കീറിയത്, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

Step 2

നാളികേരം, നല്ല ജീരകം,സ്വല്പം മഞ്ഞൾ പൊടി എന്നിവ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. വേവിച്ച പഴത്തിലേക്ക് അരപ്പ് ചേർത്ത് ഒന്ന് കൂടി വേവിക്കുക.

Step 3

പൊടിച്ചു വച്ച കുരുമുളകും ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കുക .

Step 4

അതിനു ശേഷം തൈര് ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക .

Step 5

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്,ഉലുവ പൊട്ടിയതിനു ശേഷം വറ്റൽ മുളകും വേപ്പിലയും ചേർത്ത് താളിച്ച്‌ വെക്കുക.

    Comments (2)

    1. posted by Diya on January 9, 2016

      Malayala pachakathil eganeya register cheyanath

        Reply

    Leave a Reply

    Your email address will not be published.