Loader

കടല റോസ്റ്റ്( Chick Pea/ Bengal Gram Roast)

2016-02-04
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (4 / 5)

4 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് വളരെ രുചികരമായ ഒരു വിഭവം ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് കേട്ടൊ.ചോറിനും ,ചപ്പാത്തിക്കും ,ബ്രെഡിനും എല്ലാം നല്ലൊരു കോമ്പിനെഷൻ ആയ ഒരു കടല റോസ്റ്റ് ..അതു കൂടാതെ 4 മണി ചായക്ക് ഒപ്പം ഒരു സ്നാക്ക് പോലെയും ഇത് കഴിക്കാം.നല്ല അടിപൊളി രുചിയുള്ള ഒരു സ്പെഷ്യൽ കടല റോസ്റ്റ് ആണിത്.നമ്മുക്ക് തുടങ്ങാം.

Ingredients

  • കടല -1 കപ്പ്
  • സവാള -2
  • പച്ചമുളക് -2
  • തേങ്ങാകൊത്ത് - 4 റ്റീസ്പൂൺ
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് - 3/4 റ്റീസ്പൂൺ
  • മുളക്പൊടി -1.5 റ്റീസ്പൂൺ
  • കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
  • മല്ലിപൊടി - 2 റ്റീസ്പൂൺ
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • ഗരം മസാല -1/4 റ്റീസ്പൂൺ
  • പെരുംജീരകപൊടി-3 നുള്ള്( നിർബന്ധമില്ല)
  • ഉപ്പ്,എണ്ണ - പാകത്തിനു
  • കറിവേപ്പില -1 തണ്ട്
  • നാരങ്ങാനീരു -1/4 റ്റീസ്പൂൺ (അല്ലെങ്കിൽ ഒരു ചെറിയ തക്കാളി ഉപയോഗിക്കാം,പുളി വേണ്ടെങ്കിൽ ഇവ ഒഴിവാക്കാം)

Method

Step 1

കടല കുതിർത്ത് ലെശം ഉപ്പ് ചേർത്ത് വേവിച്ച് വക്കുക.

Step 2

1 സവാളയും ,മറ്റൊന്നിന്റെ പകുതിയിം കൂടി ചെറുതായി അരിഞ് മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കുക.ബാക്കി ഉള്ള 1/2 മുറി സവാള നീളത്തിൽ കനം കുറച്ചും,പച്ചമുളക് നീളതിലും അരിഞ് വക്കുക.തക്കാളി ഉപയോഗിക്കുന്നെണ്ടെങ്കിൽ അതും ചെറുതായി അരിഞ് വക്കുക.

Step 3

ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,മുളക്പൊടി,മഞൾപൊടി,മല്ലിപൊടി,ഗരം മസാല,കുരുമുളക്പൊടി,പെരുംജീരകപൊടി,പാകത്തിനു ഉപ്പ്,നാരങ്ങാനീരു,സവാള പേസ്റ്റ് ഇവ മിക്സ് ആക്കി പേസ്റ്റ് ആകി വക്കുക.

Step 4

ഇനി കടല വേവിച്ചത് ഈ പേസ്റ്റിലെക്ക് ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്ത് 10 മിനുറ്റ് മാറ്റി വക്കുക.

Step 5

പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്,(താല്പര്യമുള്ളവർക്ക് കുറച്ച് എണ്ണ കൂടുതൽ ഉപയോഗിക്കാം,അപ്പൊ കടല നന്നായി മൊരിഞ് കിട്ടും.അല്ലെങ്കിൽ ഇടക്ക് കുറച്ച് കൂടി എണ്ണ ഒഴിച്ച് കൊടുത്താൽ മതിയാകും) കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

Step 6

ശെഷം അരിഞു വച്ചിരിക്കുന്ന സവാള ,പച്ചമുളക് , 2 സ്പൂൺ തേങ്ങാകൊത്ത് ഇവ ചേർത്ത് നന്നായി വഴറ്റുക.( തക്കാളി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം)

Step 7

വഴന്റ് വരുമ്പോൾ മസാല പേസ്റ്റ് പുരട്ടി വച്ചിരിക്കുന്ന കടല ചേർത്ത് ഇളക്കുക.ഉപ്പ് നോക്കീട്ട് ആവശ്യമെങ്കിൽ മാത്രം വീണ്ടും ചേർക്കാം.3 മിനുറ്റ് അടച്ച് വച്ച് വേവിക്കാം.ശെഷം മൂടി തുറകാം.

Step 8

കടല നന്നായി ഇടക്ക് ഇളക്കി കൊടുക്കണം,നന്നായി ഡ്രൈ ആക്കി,മസാല നല്ലവണ്ണം മൂത്ത് കളറൊക്കെ മാറി വരണം. ശെഷം ബാക്കി തേങ്ങാകൊത്ത് കൂടെ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

Step 9

ചൂടൊടെ ഉപയോഗിക്കാം.ഇനി കടല റോസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞ് അതുണ്ടാക്കിയ ചട്ടിലു കുറച്ച് ചോറിട്ട് നന്നായി ഇളക്കി എടുത്ത് ഒന്ന് അങ്ങൊട്ട് കഴിച്ചൊ,അവസാനം കഴിച്ച് കഴിച്ച് രുചി മൂത്ത് വിരലും കടിച്ച് തിന്നെച്ച് എന്നെ കുറ്റം പറഞെക്കരുത്,,ആ പറഞില്ലാന്നു വേണ്ട. എല്ലാരും ഈ അടിപൊളി,ടേസ്റ്റി സ്പെഷ്യൽ കടല റോസ്റ്റ് ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.