Loader

ചിക്കൻ 65 ( Chicken 65)

2016-01-13
  • Servings: അല്ല
  • Ready In: 2m
Average Member Rating

forkforkforkforkfork (4.4 / 5)

4.4 5 8
Rate this recipe

fork fork fork fork fork

8 People rated this recipe

ഇന്ന് ചിക്കൻ 65 ഉണ്ടാക്കിയാലൊ,ഇതൊക്കെ റെസ്റ്റൊറന്റിൽ പോയി കഴിക്കാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണു, എങ്ങനെ ആണെന്ന് നോക്കാം.

Ingredients

  • ചിക്കൻ എല്ലില്ലാത്തത്-500ഗ്രാം
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
  • മുളക്പൊടി -2 റ്റീസ്പൂൺ
  • മഞൾപൊടി-1/4 റ്റീസ്പൂൺ
  • കാശ്മീരി മുളക്പൊടി -1 റ്റീസ്പൂൺ
  • ജീരകപൊടി -1/4 റ്റീസ്പൂൺ
  • മല്ലിപൊടി-2റ്റീസ്പൂൺ
  • കോൺ ഫ്ലൊർ -1.5 റ്റീസ്പൂൺ
  • അരിപൊടി- 1/2റ്റീസ്പൂൺ
  • കട്ട തൈരു ( ഇതിനു പകരം നാരങ്ങാനീരു 2 റ്റീസ്പൂൺ എടുക്കാം) -3 റ്റീസ്പൂൺ
  • ഉപ്പ്,എണ്ണ -പാകത്തിനു ഇഷ്ടമുള്ളവർക്ക് ഒരു മുട്ട കൂടി എടുക്കാം
  • പച്ചമുളക് -2 നെടുകെ കീറിയത്
  • വെള്ളുതുള്ളി- 4 അല്ലി വട്ടത്തിൽ അരിഞത്
  • കറിവേപ്പില -1 തണ്ട്
  • സവാള -1 ചെറുത്
  • റെഡ് ചില്ലി പേസ്റ്റ് -1/2 റ്റീസ്പൂൺ (ഇതു ഇല്ലെങ്കിൽ 1/2 റ്റീസ്പൂൺ കാശ്മീരി മുളക്പൊടി ലേശം നാരങ്ങാനീരു ചേർത് പേസ്റ്റ് ആക്കി എടുതാൽ മതി)

Method

Step 1

ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

Step 2

പാകത്തിനു ഉപ്പ്,മുളക്പൊടി,മല്ലിപൊടി,ജീരകപൊടി,തൈരു,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,മഞൾപൊടി,കോൺഫ്ലൊർ,അരിപൊടി ,മുട്ട ചേർക്കുന്നുണ്ടെങ്കിൽ അതും എടുക്കാം.ഇത്രെം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി ചിക്കനിൽ നന്നായി തേച്ച് പിടിപ്പിച്ച് വക്കുക.

Step 3

ചിക്കൻ 2 -3 മണിക്കൂർ മാറ്റി ഫ്രിഡ്ജിൽ വക്കുക.ശരിക്കും തലെന്ന് ഇത് ചെയ്ത് വച്ച് പിറ്റെന്ന് ഉണ്ടാക്കിയാൽ ടേസ്റ്റ് കൂടും.

Step 4

പാനിൽ വറക്കാൻ പാകത്തിനു എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക

Step 5

മറ്റൊരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി ( ചിക്കൻ വറുത്ത എണ്ണ കുറച്ച് മാറ്റി അതിൽ തന്നെ ചെയ്താലും മതി) കനം കുറച്ച് അരിഞ സവാള, പച്ചമുളക്, വെള്ളുതുള്ളി,കറിവേപ്പില ഇവ ഇട്ട് നന്നായി മൂപ്പിക്കുക ,ചെറുതായി വറുത്ത പൊലെ ആകി എടുക്കുക.

Step 6

അതിലെക്ക് റെഡ് ചില്ലി പേസ്റ്റ് കൂടി ചേർത്ത് ,ലേശം ഉപ്പ്,നാരാങ്ങാനീരു ഇവ കൂടി ചേർത്ത് ഇളക്കി ഒന്ന് വഴറ്റി വറുത് വച്ച ചിക്കൻ കൂടെ ചേർത്ത് ഒന്ന് നന്നായി ഇളക്കി എടുക്കുക

Step 7

രുചികരമായ ചിക്കൻ 65 തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ.

    Comments (2)

    1. posted by sujith pillai on January 14, 2016

      thankuuuuuuuuuuuuuuuuuuuuuuuuuu vey much ithu pole oru kurippinnu

        Reply

    Leave a Reply

    Your email address will not be published.