Loader

ചിക്കൻ ബിരിയാണി(Chicken Biriyani)

2015-12-21
  • Servings: അല്ല
  • Ready In: 1m
Average Member Rating

forkforkforkforkfork (4.2 / 5)

4.2 5 6
Rate this recipe

fork fork fork fork fork

6 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

പലപ്പൊഴായിട്ട് ഞാൻ മലയാളപാചകത്തിലു പലവിധ ബിരിയാണി റെസിപ്പികളും പോസ്റ്റ് ചെയ്തിട്ട് ഉണ്ട്.വെജ് ബിരിയാണി, എഗ്ഗ് ബിരിയാണി,ചെമ്മീൻ ബിരിയാണി, പനീർ ബിരിയാണി അങ്ങനെ പലവിധ ബിരിയാണികൾ ,എന്നാൽ ഇതു വരെ ചിക്കൻ ബിരിയാണി റെസിപ്പി പോസ്റ്റ് ചെയ്തിട്ട് ഇല്ല..അത് മറ്റൊന്നും അല്ല.കുറെ കൂട്ടുകാർ തയ്യാറാക്കിയ കുറെ അധികം നല്ല അടിപൊളി ചിക്കൻ ബിരിയാണി റെസിപ്പികൾ ഇവിടെ ഉള്ളത് കൊണ്ടാണെട്ടൊ…എന്നാൽ എന്റെ വക കൂടെ ആയിട്ട് ക്രിസ്മസ്സ് പ്രമാണിച്ച് ഒരു ചിക്കൻ ബിരിയാണി വേണം ന്ന് തോന്നി….അതുകൊണ്ട് ഒരു രസികൻ ബിരിയാണി അങ്ങൊട്ട് ഉണ്ടാക്കി…. റെസിപ്പി കൂട്ടുകാർ ക്ക് കൂടി ഷെയർ ചെയ്യുന്നു.

മുൻപ് ഒക്കെ ഞാൻ ബിരിയാണി ഉണ്ടാക്കിയാലു ഞാൻ തന്നെ കഴിക്കാറുണ്ടായിരുനില്ല,അത്ര രുചിയായിരുന്നെ…പിന്നെ ഇതു ഒന്ന് ശരിക്ക് ഉണ്ടാക്കാൻ പഠിച്ചിട്ട് തന്നെ കാര്യം ന്നു കരുതി ഇരിക്കുമ്പോഴാണു എന്റെ കെട്ടിയോന്റെ സുഹൃത്തിന്റെ ഭാര്യ ബിരിയാണി ഉണ്ടാക്കുന്നെ കാണാൻ ഒരു അവസരം കിട്ടി. നാലു വർഷങ്ങൾ ക്ക് മുൻപ് ഒരു ഈസ്റ്ററിനു എല്ലാ ഫ്രണ്ട്സും ചേർന്ന് ഒരുമിച്ച് ഈസ്റ്റർ ആഘൊഷിച്ചപ്പൊഴായിരുന്നു അത്.അവിടുന്ന് ഇങ്ങൊട്ട് ഞാൻ ഒരൊ തവണ ബിരിയാണി ഉണ്ടാക്കുമ്പോഴും ഒരൊ ഒരൊ പടി മെച്ചപ്പെടുത്തി ,ഇപ്പൊൾ ഞാനൊരു ബിരിയാണി കുക്കർ ആയിന്നു,സത്യം …( എന്തായാലും ആർക്കും ബിരിയാണി കഴിച്ച് ഒരു കുഴപ്പവും വന്നിട്ട് ഇല്ല, ദൈവാനുഗ്രഹം)
ഇത്താക്കു ഒരു നന്ദി ബിരിയാണി ശരിക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു…ഇനി ചില ബിരിയാണി റ്റിപ്സ് പറയാം.

അരി ഒട്ടി പിടിക്കാതെ ഇരിക്കാൻ :- അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക. വെള്ളം നന്നായി വലിഞ്ഞ ശെഷം കുറച്ച് നെയ്യ് (എണ്ണ) ഒഴിച്ച് അരിയിൽ നന്നായി മിക്സ് ചെയ്ത് വക്കുക. അരി ഒട്ടിപിടിക്കില്ല.
ഇനി ഇങ്ങനെ അല്ലാതെ അരി വേവിക്കാൻ നെയ്യ് ഒഴിച്ച് സവാള യും മസാലയും വഴറ്റിയ ശെഷം അരി കൂടെ ഇട്ട് നന്നായി വഴറ്റുക.

കുറച്ച് നാരങ്ങാ നീരു ചേർത്ത് അരി വേവിച്ചാൽ സ്വാദും കൂടും.

ബിരിയാണിക്ക് രുചി കൂടാൻ:-
പൈനാപ്പിൾ കഷണങ്ങൾ അരിഞു ചേർക്കുകയൊ, പൈനാപ്പിൾ എസ്സൻസ്സ് 1 സ്പൂൺ ചേർക്കുകയൊ ചെയ്താൽ ബിരിയാണിക്ക് രുചിയും നല്ല മണവും കിട്ടും.

അരി വേവിക്കുമ്പോൾ :-അരി വേവിക്കുമ്പോൾ വെള്ളം നന്നായി തിളച്ച ശെഷം മാത്രം അരി ചേർക്കുക.അല്ലെങ്കിൽ വെള്ളം വേറെ തിളപ്പിച്ച് വച്ച് അരി വഴറ്റിയ ശെഷം തിളപ്പിച്ച് വച്ച വെള്ളം ചേർതു വേവിക്കണം.
1 ഗ്ലാസ്സ് അരിക്ക് 2 ഗ്ലാസ്സ് വെള്ളം എന്നതാണു കണക്ക്.

ചിക്കൻ കഷണങ്ങൾ ആദ്യമെ മസാല പുരട്ടി മാറ്റി വക്കണം .അപ്പൊ മസാല ചിക്കനിൽ നന്നായി പിടിക്കും.

കുറച്ച് ക്യാരറ്റ് അരിഞ് ചേർക്കുന്നത് ബിരിയാണിക്ക് നല്ല നിറവും നൽകും

സാധാരണ ഡാൽഡ ആണു ബിരിയാണിക്ക് ഉപയോഗിക്കാറു. പക്ഷെ നെയ്യ് ആണു കൂടുതൽ രുചികരവും, ആരൊഗ്യകരവും.
പിന്നെ ഉള്ളി വറക്കാനും മറ്റും സൺഫ്ലവർ ഓയിലൊ, വെജിറ്റബിൾ ഓയിലൊ ആണു നല്ലത്.

ഇനി ബിരിയാണി ഉണ്ടാക്കാം

Ingredients

  • ബിരിയാണി അരി - 3 കപ്പ്( ജീരകശാല അരി (കൈമ ) ആണു ഏറ്റവും നല്ലത്)
  • ചിക്കൻ -500gm
  • നെയ്യ് -6 റ്റെബിൾ സ്പൂൺ
  • സൺഫ്ലവർ ഓയിൽ - 5 റ്റെബിൾ സ്പൂൺ
  • സവാള. - 4 വലുത്
  • തക്കാളി -2
  • പച്ചമുളക് -4
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -2 റ്റീസ്പൂൺ
  • മഞ്ഞൾ പൊടി -1/4 റ്റീസ്പൂൺ
  • മുളക് പൊടി -2 റ്റീസ്പൂൺ
  • മല്ലി പൊടി -1 റ്റീസ്പൂൺ
  • ഗരം മസാല -1 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • കറുവ പട്ട -6പീസ്
  • ഗ്രാമ്പൂ -8
  • പെരുംജീരകം - 1/4 റ്റീസ്പൂൺ
  • ഏലക്കാ - 4
  • തക്കൊലം (,optional) - 2
  • ജാതിപത്രി-2 (optional)
  • ഉപ്പ് - പാകത്തിനു
  • മല്ലിയില അരിഞ്ഞത്:-3 റ്റെബിൾ സ്പൂൺ
  • കശുവണ്ടി പരിപ്പ്, കിസ്മിസ്സ്
  • ക്യാരറ്റ് -1 ചെറുത്
  • പൈനാപ്പിൾ അരിഞത്-3 റ്റെബിൾ സ്പൂൺ
  • നാരങ്ങാനീര് -1 റ്റീസ്പൂൺ

Method

Step 1

അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക

Step 2

ചിക്കൻ ലെശം ഉപ്പ്, മഞൾപൊടി, ഗരം മസാല ,കുരുമുളക് പൊടി,നാരങ്ങാനീരു ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്, ഇവ പുരട്ടി മാറ്റി വക്കുക.

Step 3

സവാള ,പച്ച മുളക്,ഇവ നീളത്തിൽ അരിഞ്ഞ് വക്കുക.തക്കാളി,ക്യാരറ്റ് ഇവ ചെറുതായി അരിഞ്ഞ് വക്കുക.കുറച്ച് സവാള വളരെ കനം കുറച്ച് അരിഞ്ഞും വക്കുക.

Step 4

പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പകുതി കറുവപട്ട, ഗ്രാമ്പൂ, ഏലക്കാ, പെരുംജീരകം, തക്കൊലം ഇവ മൂപ്പിക്കുക. ശെഷം കുറച്ച് സവാള അരിഞ്ഞതും, ക്യാരറ്റ് അരിഞത് പകുതി കൂടി ചേർത്ത് വഴട്ടുക.

Step 5

ശെഷം 6 കപ്പ് വെള്ളം ചെർത്ത് അടച്ച് വച്ച് തിള വരുമ്പോൾ അരി, പാകത്തിനു ഉപ്പ് ഇവ കൂടി ചേർത് ഇളക്കി അടച്ച് വച്ച് അരി വേവ്വിച്ച് എടുക്കുക.ഇടക്ക് ഇളക്കി കൊടുക്കണം.

Step 6

മറ്റൊരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ,കുറച്ച് നെയ്യ് ഇവ ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ്, കിസ്മിസ്സ് ഇവ വറുത് മാറ്റി വക്കുക.ശെഷം കനം കുറച്ച് അരിഞ്ഞ സവാള നന്നായി വറുത്ത് എടുക്കുക.

Step 7

പിന്നീട് മസാല പുരട്ടിയ ചിക്കൻ ഇട്ട് വറുത്ത് കോരുക.(,ഒരുപാട് മൂപ്പിക്കണം ന്ന് ഇല്ല)

Step 8

ഇനി ആ എണ്ണയിലെക്ക് തന്നെ ബാക്കി കറുവപട്ടയും, ഏലക്കയും, പെരുംജീരകവും, തക്കൊലവും, ഗ്രാമ്പൂം ചെർത്ത് മൂപ്പിക്കുക.എണ്ണ കൂടുതൽ ആണെങ്കിൽ കുറച്ച് മാറ്റാം.

Step 9

ശെഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളകു ഇവ ചെർത്ത് വഴറ്റി നിറം മാറുമ്പോൾ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ചെർത്ത് വഴട്ടി, പച്ചമണം മാറുമ്പോൾ തക്കാളി , ക്യാരറ്റ് ബാക്കിയുള്ളത് കൂടി ചെർത്ത് ഇളക്കുക

Step 10

തക്കാളി ഉടഞ്ഞ് കഴിയുമ്പോൾ മഞ്ഞൾപൊടി,മുളക്പൊടി, മല്ലിപൊടി, കുരുമുളക് പൊടി,ഗരം മസാല ,പാകത്തിനു ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി മൂപ്പിച്ച് പച്ചമണം മാറുമ്പോൾ ,വറുത്ത് വച്ചിരിക്കുന്ന ചിക്കൻ ഇട്ട് ,കുറച്ച് വെള്ളവും ചേർത്ത് അടച്ച് വക്കുക.

Step 11

മസാല ഒക്കെ നന്നായി വെന്ത് എണ്ണ തെളിയുമ്പോൾ 2 സ്പൂൺ പുളിയുള്ള തൈരു കൂടി വേണമെങ്കിൽ ചേർത്ത് ഇളക്കാം.ശെഷം തീ ഓഫ് ചെയ്യാം

Step 12

ഇനി ബിരിയാണി സെറ്റ് ചെയ്യാം. ഒരു കുഴിയൻ പാത്രം എടുത്ത് 1 സ്പൂൺ നെയ്യ് ഒഴിക്കുക.അതിന്റെ മെലെ കുറച്ച് മല്ലിയില, കുറച്ച് നട്ട്സ് ,കുറച്ച് ഉള്ളി വറുത്തത് ഇവ ഇടാം. ശെഷം കുറച്ച് റൈസ് ,അതിന്റെ മെലെ ചിക്കൻ മസാല അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യാം ഏറ്റവും മുകളിൽ റൈസ് ആവണം വരെണ്ടത്.

Step 13

അതിനു മേലെ ബാക്കി മല്ലിയില, നട്ട്സ് ,ഇവ വിതറി 1 സ്പൂൺ നെയ്യ് കൂടി ഒഴിച്ച് ,പൈനാപ്പിൾ കഷണങ്ങൾ കൂടി ഇട്ട്,( എസ്സൻസ്സ് ആണെൽ മേലെ ഒഴിക്കാം

Step 14

അടച്ച് വച്ച് ഗ്യാസ്സ് ഓൺ ചെയ്ത് 10 -15 മിനുറ്റ് ചെറുതീയിൽ വേവിക്കുക. ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടി കഴിഞ്ഞ് സെർവ് ചെയ്യാം. സാലഡൊ ,പപ്പടൊ, അച്ചാറൊ ഒക്കെ ഒപ്പം കൂട്ടി കഴിക്കാം.

Step 15

അടച്ച് വച്ച് ഗ്യാസ്സ് ഓൺ ചെയ്ത് 10 -15 മിനുറ്റ് ചെറുതീയിൽ വേവിക്കുക. ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടി കഴിഞ്ഞ് സെർവ് ചെയ്യാം. സാലഡൊ ,പപ്പടൊ, അച്ചാറൊ ഒക്കെ ഒപ്പം കൂട്ടി കഴിക്കാം.

Comment (1)

  1. posted by Nima on July 30, 2016

    This is a delicious recipe…Thank you so much for sharing it.

      Reply

Leave a Reply

Your email address will not be published.