Loader

ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)

2016-01-20
  • Yield: 10
  • Servings: അല്ല
  • Cook Time: 5m
  • Ready In: 15m
Average Member Rating

forkforkforkforkfork (3.3 / 5)

3.3 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഉച്ചക്ക് ചിക്കൻ കറി വച്ചത് ബാക്കി ഇരുപ്പുണ്ടോ ?എങ്കിൽ ഇന്ന് അത് വച്ചൊരു നാല് മണി പലഹാരം ആയാലോ?ചിക്കൻ ചപ്പാത്തി റോൾസ്…

Ingredients

  • ചപ്പാത്തി - 5
  • ചിക്കൻ - 5 - 6 കഷ്ണം (എല്ല് ഇല്ലാത്തതോ അല്ലെങ്ങിൽ എല്ല് കളജതോ കുറച്ച് ഗ്രെവിയോട് കൂടി ചിക്കൻ കറിയിൽ നിന്നും എടുക്കുക)
  • മുട്ട - 2
  • റെസ്ക് പൊടിച്ചത് - 1 കപ്പ്‌
  • മയോന്നൈസ് - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

Method

Step 1

ചിക്കൻ കറിയിൽ നിന്നും എടുത്ത ചിക്കനും ഗ്രെവിയും നന്നായി മിക്സ്‌ ചെയ്ത് വക്കുക.ഇനി ചപ്പാത്തിയിൽ എല്ലാം ഓരോ സൈഡിൽ മയോന്നൈസ് പുരട്ടി വക്കുക.മുട്ട കുറച്ച് ഉപ്പ് ചേർത്ത് നന്നായി പതപ്പിക്കുക.

Step 2

ചിക്കൻ മിക്സ്‌ കുറച്ചായി എടുത്ത് മയോന്നൈസ് പുരട്ടിയ ചപ്പാത്തിയിൽ വച്ച് റോൾ ചെയ്യുക. ഈ റോൾ രണ്ടായി മുറിച്ച് ഓരോ റോളും മുട്ട മിക്സിലും തുടർന്ന് റിസ്ക് പൊടിയിലും മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.ഈസി ചിക്കൻ റോൾ റെഡി.

Step 3

മയോന്നൈസ് ഇല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും വെളുത്തുള്ളി തൊലിയോട് കൂടിയതും കുറച്ച് കുരുമുളക് പൊടിയും ഉപ്പും അല്പം വിനാഗിരിയും ഓയിലും ചേർത്ത് മിക്സിയിൽ അടിച്ചാൽ ഹോം മെയ്ഡ് മയോന്നൈസ് റെഡി.

Leave a Reply

Your email address will not be published.