ചിക്കൻ ഉലർത്ത്( Chicken Ularthu)
2015-12-03- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 45m
Average Member Rating
(4 / 5)
1 People rated this recipe
Related Recipes:
ഇന്ന് നമ്മുക്ക് രസികനൊരു ചിക്കൻ ഉലർത്ത് ഉണ്ടാക്കാം.എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ രുചികരമായ ചിക്കൻ ഉലർത്ത് ആണു ഇത്..അപ്പൊ നമ്മുക്ക് തുടങ്ങാം.
Ingredients
- ചിക്കൻ -500gm
- സവാള -3
- പച്ചമുളക് -3
- കറിവേപ്പില -2 തണ്ട്
- എണ്ണ, ഉപ്പ്-പാകത്തിനു
- മഞൾ പൊടി -1/2 റ്റീസ്പൂൺ
- മുളക് പൊടി - 1.5 റ്റീസ്പൂൺ
- കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
- പെരുംജീരകപൊടി -2 നുള്ള് ( നിർബന്ധമില്ല)
- ഗരം മസാല -1/2 റ്റീസ്പൂൺ
- മല്ലി പൊടി -3/4 റ്റീസ്പൂൺ
- നാരങ്ങാനീരു -1/2 റ്റീസ്പൂൺ
- ഇഞ്ചി അരിഞത്-1/2 റ്റീസ്പൂൺ
- വെള്ളുതുള്ളി അരിഞത് -1/2 റ്റീസ്പൂൺ
- തേങ്ങ ചിരകിയത് -4 റ്റീസ്പൂൺ ( ഇത് നിർബന്ധമില്ല, ഇട്ടാൽ ടേസ്റ്റ് കൂടും, സാധാരണ ഉലർതിനു ,ചിരകിയ തേങ്ങ ഇടാറില്ല,തേങ്ങാ കൊത്ത് ആണു ചിലപ്പൊൾ ഇടാറുണ്ട്)
Method
Step 1
ചിക്കൻ ലെശം ഉപ്പ്, മഞൾ പൊടി,കുരുമുളക് പൊടി,മല്ലി പൊടി, മുളക് പൊടി, പെരുംജീരക പൊടി ,നാരങ്ങാ നീരു ഇവ പുരട്ടി 20 മിനുറ്റ് മാറ്റി വക്കുക.പൊടികളെല്ലാം കുറെശെ പുരട്ടിയാൽ മതി. ബാക്കി കറിയിൽ ഉപയോഗിക്കാനുള്ളതാണു
Step 2
സവാള , പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞ് വക്കുക
Step 3
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കുറെശ്ശെ ചിക്കൺ കഷണങ്ങൾ ഇട്ട് ചെറുതായി മൂപ്പിച്ച് എടുക്കുക . ഇങ്ങനെ ചെയ്യുന്നെ കൊണ്ട് ചിക്കൻ വേറെ വെള്ളം ചേർത്ത് വേവിക്കെണ്ടി വരില്ല.കുറെശ്ശെ എണ്ണ ഒഴിച്ച് കൊടുത് മൂപ്പിച്ചാൽ മതി.
Step 4
അതെ എണ്ണയിലെക്ക് തന്നെ സവാള ,പച്ചമുളക് , കറിവേപ്പില ഇവ ചേർത്ത് വഴറ്റുക
Step 5
വഴന്റ് വരുമ്പോൾ ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക
Step 6
ശെഷം മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി കൂടി ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി, ഗരം മസാല ,ബാക്കി നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കുക.
Step 7
ശെഷം മൂപ്പിച്ച് വച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർതു ഇളക്കി 5 -8 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.ഇടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം
Step 8
പിന്നീട് അടപ്പ് തുറന്ന് തേങ്ങാ കൂടെ ചേർത്ത് ഇളക്കി ഉലർത്തി എടുക്കുക
Step 9
നല്ല അടിപൊളി സ്വാദിഷ്ടമായ ചിക്കൻ ഉലർത് തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം.ട്ടൊ