ഇൻസ്റ്റന്റ് മാങ്ങാ അച്ചാർ( Instant Mango Pickle)

2016-04-25
  • Servings: അതെ
  • Ready In: 10m

ഇന്ന് ഞാൻ വന്നേക്കുന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാങ്ങാ അച്ചാറുമായിട്ടാണു… പച്ചമുളകും,ഇഞ്ചിയും,വെള്ളുതുള്ളിയും വിനാഗിരിയും ഒന്നും ഞാൻ ഇതിൽ ചേർത്തിട്ട് ഇല്ല… ഉണ്ടാക്കി ഉടൻ തന്നെ ഉപയോഗിക്കുകയും ചെയ്യാം.വളരെ സ്വാദിഷ്ടമായ ഒരു അച്ചാറാണിത്..അപ്പൊ തുടങ്ങാം

Ingredients

  • മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടെ ചെറിയ കഷണങ്ങളായി അരിഞത് - 1.5 കപ്പ്
  • വെള്ളം -1.5 കപ്പ് മാങ്ങക്ക് 2 കപ്പ് വെള്ളം
  • ഉപ്പ് ,കടുക് ,എണ്ണ -പാകത്തിനു
  • മുളക്പൊടി -2 - 2.5 റ്റീസ്പൂൺ നിറയെ (എരിവു കൂടുതൽ വേണമെങ്കിൽ കൂട്ടാം)
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • ഉലുവാപൊടി -1/4 റ്റീസ്പൂൺ
  • കായപൊടി -1/4 -1/2 റ്റീസ്പൂൺ
  • കടുക് ചതച്ചത് -1/4 റ്റീസ്പൂൺ

Method

Step 1

ചെറിയ കഷണങ്ങളാക്കിയ മാങ്ങ ലേശം ഉപ്പ് പുരട്ടി വക്കുക.

Step 2

പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ( നല്ലെണ്ണയാണു ഏറ്റവും നല്ലത്)കടുക് പൊട്ടിക്കുക, അതിലേക്ക് കുറെശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുക.

Step 3

എടുത്ത് വച്ച വെള്ളം മുഴുവൻ ഒഴിച്ച ശേഷം പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക് പൊടി ,കായപൊടി,ഉലുവാപൊടി ഇവ ചേർത്ത് നന്നായി ഇളക്കുക.

Step 4

നന്നായി തിള വരുമ്പോൾ മാങ്ങ കഷണങ്ങൾ ചേർത്ത് ഇളക്കി ,കടുക് ചതച്ചതും കൂടെ ചേർത് ഇളക്കി 2 -3 മിനുറ്റ് അടച്ച് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.

Step 5

മാങ്ങ കഷങ്ങൾ വേവുമ്പോൾ അതിൽ നിന്നും കുറച്ച് വെള്ളം ഇറങ്ങും.അപ്പൊ അച്ചാറിനു വെള്ളം പാകമാകും.

Step 6

വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം.താല്പര്യമുള്ളവർക്ക് മേലേ കുറച്ച് എണ്ണ കൂടെ ഒഴിക്കാം. അങ്ങനെ ഒരു രസികൻ ഇൻസ്റ്റന്റ് മാങ്ങാ അച്ചാർ തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.