വെണ്ടക്ക മപ്പാസ് (Lady Finger Mappas)
2015-12-06- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(4.5 / 5)
2 People rated this recipe
Related Recipes:
വെണ്ടക്ക മപ്പാസെന്നൊ ,വെണ്ടക്ക തേങ്ങാപാൽ കറിയൊന്നൊ, വെണ്ടക്ക സ്റ്റ്യൂ എന്നൊ ഒക്കെ ഈ കറിയെ പറയാം, എന്തു പേരു വിളിച്ചാലും.സംഗതി സൂപ്പർ രുചിയാ.വെണ്ടക്ക വിരോധികൾ വരെ ഇഷ്ടപെട്ട് പോകും.എങ്ങനെയാ ഉണ്ടാക്കുന്നെന്ന് നോക്കിയാലൊ
Ingredients
- വെണ്ടക്ക. - 7-8
- സവാള -1
- പച്ചമുളക് -3
- കറിവേപ്പില -1 തണ്ട്
- മഞൾപൊടി -1/4 റ്റീസ്പൂൺ
- മുളക് പൊടി -1/2 റ്റീസ്പൂൺ
- ഗരം മസാല -1/2 റ്റീസ്പൂൺ
- മല്ലി പൊടി -3/4 റ്റീസ്പൂൺ
- ഉപ്പ്,എണ്ണ -പാകത്തിനു
- തേങ്ങ യുടെ രണ്ടാം പാൽ -1 റ്റീകപ്പ്
- ഒന്നാം പാൽ -3/4 റ്റീകപ്പ്
- ഇഞ്ചി ,വെള്ളുതുള്ളി അരിഞത്-2 ഉം കൂടി 1 സ്പൂൺ( ഇത് നിർബന്ധമില്ല ,ഞാൻ ചേർതിട്ട് ഇല്ല.ചേർതാലും ഇല്ലെങ്കിലും നല്ല രുചിയാണു )
Method
Step 1
സവാള,പച്ചമുളക് ഇവ നീളത്തിൽ.അരിഞ്ഞ് വക്കുക.
Step 2
വെണ്ടക്ക കഴുകി നന്നായി തുടച്ച് വക്കുക.പിന്നീട് വെണ്ടക്ക നെടുകെ മുറിക്കാതെ നീളത്തിൽ കഷ്ണിക്കുക.
Step 3
ഒരു പാനിൽ എണ്ണ ഒഴിച്ച് (ലെശം എണ്ണ കൂടുതൽ ഒഴിക്കാം)ചൂടാകുമ്പോൾ സവാള പച്ചമുളക് , കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.ഇഞ്ചിയും വെള്ളുതുള്ളിയും ചേർക്കുന്നുണ്ടെങ്കിൽ അതും ഇപ്പൊൾ ചേർത്ത് വഴറ്റാം.
Step 4
ചെറുതായി വഴന്റ് കഴിയുമ്പോൾ വെണ്ടക്ക ചേർത്ത് നന്നായി വഴറ്റുക. വെണ്ടക്ക നന്നായി വഴന്റ് കിട്ടാനാണു എണ്ണ കുറച്ച് കൂടുതൽ ചേർക്കുന്നെ.വെണ്ടക്ക നല്ല ഡ്രൈ ആകണം . ചിലരു വെണ്ടക്ക വേറെ മൂപ്പിച്ചും ചേർക്കാറുണ്ട്. അങനെയും ചെയ്യാവുന്നതാണു.
Step 5
ശെഷം പൊടികൾ ഒരൊന്നായി ചേർത്ത് ഇളക്കാം . മഞൾപൊടി, മുളക് പൊടി ,മല്ലി പൊടി,ഗരം മസാല യുടെ പകുതി പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി വഴറ്റുക
Step 6
പിന്നീട് രണ്ടാം പാൽ ചേർത്ത് ഇളക്കി ചൂടാക്കുക.ബാക്കി ഗരം മസാല ഇപ്പൊ ചേർക്കാം.
Step 7
ഒന്ന് ചെറുതായി തിളച്ച ശെഷം ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം
Step 8
5 മിനുറ്റ് അടച്ച് വച്ച ശെഷം ഉപയോഗിക്കാം
Step 9
ചപ്പാത്തി, അപ്പം, പുട്ട്, ചോറ് ,ഇടിയപ്പം,ഗോതമ്പ് ദോശ തുടങ്ങിയവക്ക് എല്ലാം ഒപ്പം നല്ലൊരു കോമ്പിനെഷൻ ആണു ഈ മപ്പാസ്.
Step 10
എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.