Loader

മട്ടൻ കറി(Mutton Curry)

2015-12-06
  • Servings: അല്ല
  • Ready In: 30m
Average Member Rating

forkforkforkforkfork (2.5 / 5)

2.5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • മട്ടൻ 500 ഗ്രാം
  • സവോള-1 വലുത് (നീളത്തിലരിഞ്ഞത്)
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂണ്‍
  • പച്ചമുളക് -2 എണ്ണം (നെടുകെ കീറിയത്)
  • തക്കാളി-1 ചെറുത്
  • വേപ്പില- 2 തണ്ട്
  • മല്ലിപ്പൊടി-2 ടേബിൾ സ്പൂണ്‍
  • മുളക് പൊടി-1 ടേബിൾ സ്പൂണ്‍
  • മഞ്ഞൾ പൊടി -1/2 ടീസ്പൂണ്‍
  • കുരുമുളക് ചതച്ചത് -1/2 ടേബിൾ സ്പൂണ്‍
  • ഗരം മസാല പൊടി -1 1/2 ടേബിൾ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • മല്ലിയില- 1 ടേബിൾ സ്പൂണ്‍
  • ഏലക്ക -2 എണ്ണം
  • ഗ്രാമ്പൂ -4 എണ്ണം
  • കറുവപ്പട്ട -1 ചെറിയ കഷണം
  • പെരുംജീരകം -1 ടേബിൾ സ്പൂണ്‍

Method

Step 1

മട്ടൻ കുരുമുളക് പൊടി ഉപ്പ് മഞ്ഞള്പൊടി ഏലക്ക ഗ്രാമ്പൂ കറുവപ്പട്ട എന്നിവ കുക്കറിൽ കുറച്ചു വെള്ളമൊഴിച്ച് നല്ല പോലെ വേവിച്ചെടുക്കുക

Step 2

മല്ലിപൊടി മുളകുപൊടി ഒരു ഫ്രൈ പാനിൽ ചുവക്കെ വറുത്തെടുക്കുക

Step 3

പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം സവോള നന്നായി വഴറ്റുക

Step 4

ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

Step 5

പെരുംജീരകവും മഞ്ഞള്പോടിയും ചേർത്ത് ഇളക്കുക.

Step 6

ചൂടാക്കി വച്ച പൊടികളും ചേര്ക്കുക.(കരിഞ്ഞു പോകാതിരിക്കാൻ കുറച്ചു വെള്ളം ചേർക്കുക.)

Step 7

തക്കാളി ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

Step 8

ഗരം മസാല പൊടി ചേർക്കുക.

Step 9

ഈ മസാല വേവിച്ച് വച്ച മട്ടനിലോട്ടു ചേർത്ത് 1 വിസിൽ കൂടി അടിക്കുക വെള്ളം കൂടുതലാണെങ്കിൽ കുറുകുന്നത് വരെ വേവിക്കുക.

Step 10

മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇറക്കി വെക്കുക

Leave a Reply

Your email address will not be published.