Loader

സോഫ്റ്റ് വാനിലാ കേക്ക് വിത്ത് ഐസിംഗ്( Vanila Cake With Icing)

2016-02-19
 • Ready In: 45m
Average Member Rating

forkforkforkforkfork (3 / 5)

3 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

മുൻപ് ഒക്കെ കേക്ക് വീട്ടിലുണ്ടാക്കാൻ ഞാൻ മെനക്കെട്ടിട്ടെ ഇല്ല,എന്നാൽ ഇപ്പൊ അങ്ങനെ അല്ലാട്ടൊ, എന്റെ മോൾക്ക് പൊതുവെ ഇപ്പൊ മിക്കവർക്കും കാണാതെ ഒരു സ്വഭാവം ഉണ്ട്,മറ്റൊന്നും അല്ല ,അവൾക്ക് വീട്ടിൽ ഉണ്ടാക്കുന്ന ഫൂഡ് ഐറ്റംസിനോടാണു താല്പര്യം,ഹോട്ടൽ, ബേക്കറി ഫൂഡിനോട് അത്ര ഇഷ്ടം പോരാ,കേക്കൊക്കെ പുറത്തു നിന്ന് വാങ്ങിയാൽ അവൾ അങ്ങനെ അതു മൈന്റ് പോലും ചെയ്യാറില്ല എന്നു പറയാം.കേക്ക് മാത്രമല്ലാട്ടൊ,ബിരിയാണീം, ചോറും ,ദോശയും എല്ലാം അങ്ങനെ തന്നെ , അപ്പൊ പിന്നെ എന്റെ മോളൂട്ടിക്ക് അതാണു ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ ആകട്ടെന്ന് ഞാനും കരുതി, കേക്കും വീട്ടിൽ തന്നെ ഉണ്ടാക്കാൻ തുടങ്ങി. ചില കാര്യങ്ങൾ അങ്ങനെ ചെയ്യുമ്പോഴാണു മനസിലാവുന്നെ വീട്ടിൽ ഒരു മായവുമില്ലതെ ഉണ്ടാക്കുന്നതിന്റെ ഗുണം, അതുകൊണ്ട് ഒരു ദൂരയാത്ര പോകുമ്പോൾ പോലും ഞാൻ മോൾക്ക് വേണ്ട സകല ഫൂഡ് ഐറ്റംസും പാക്ക് ചെയ്ത് എടുക്കുകയാണു പതിവ്, ഹോട്ടലിലെ ബിരിയാണിയെക്കാളും, വീട്ടിൽ ഞാനുണ്ടാക്കുന്ന കഞീം പയറും ,ചമ്മന്തിയുമൊക്കെ ആണു അവൾക്ക് ഇഷ്ടമെങ്കിൽ പിന്നെ അതിലും വലിയ ഒരു സന്തോഷമുണ്ടൊ, സത്യമല്ലെ, മക്കൾക്ക് നല്ല മായമില്ലാതെ ഫൂഡ് കൊടുക്കാനും അവരു അത് സന്തൊഷത്തൊടെ കഴിക്കുന്നതും കാണുന്ന അത്രം വലിയ സന്തൊഷം മറ്റൊന്നുണ്ടൊ,മലയാളപാചകത്തിലെ അമ്മമാരു തന്നെ ഒന്നു പറഞെ,മക്കൾക്ക് മാത്രമല്ല കെട്ടിയോനും ,മറ്റു കുടുംബാഗങ്ങൾക്കും എല്ലാവർക്കും അങ്ങനെ കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെ ആണെ.അപ്പൊ നമ്മുക്ക് കേക്ക് ഉണ്ടാക്കാൻ തുടങ്ങാം.

Ingredients

 • മൈദ / ഗോതമ്പ് പൊടി/ കോൺ ഫ്ലോർ (ഇവയിൽ ഏതെലും ഒന്ന് എടുക്കാം,മൈദ വച്ച് ഉണ്ടാക്കുന്ന സോഫ്റ്റ്നെസ്സും,രുചിയും മറ്റുള്ളവ വച്ച് ചെയ്യുമ്പോൾ കാണില്ല, എന്നാലും അത് കുറച്ച് കൂടി ഹെൽത്തി ആയിരിക്കും) -2 റ്റീകപ്പ്
 • പഞ്ചസാര പൊടിച്ചത്-1 റ്റീകപ്പ്
 • ബട്ടർ ( ഉപ്പില്ലാത്തത്) -100gm ( ബട്ടർ ഇല്ലെങ്കിൽ സൺഫ്ലവർ ഓയിൽ 1 റ്റീകപ്പ്)
 • ഉപ്പ് -1 നുള്ള്
 • വാനിലാ എസ്സൻസ്സ് -1 റ്റീസ്പൂൺ
 • മുട്ട -2
 • ബേക്കിംഗ് പൗഡർ -1 റ്റീസ്പൂൺ
 • പാൽ - 1/2 റ്റീകപ്പ്
 • വിപ്പിംഗ് ക്രീം പൗഡർ -200 ഗ്രാം
 • തണുത്ത പാൽ -200ml

Method

Step 1

മൈദ ,ബേക്കിംഗ് പൗഡർ ഇവ നന്നായി മിക്സ് ചെയ്ത് അരിപ്പയിലൂടെ ഒരു പ്രാവശ്യം അരിച്ച് എടുത്ത് വക്കുക

Step 2

മുട്ട ,പഞ്ചസാര ഇവ നന്നായി മിക്സ് ചെയ്യുക.

Step 3

മുട്ട,പഞ്ചസാര കൂട്ടിലെക്ക് 1 നുള്ള് ഉപ്പ് വാനിലാ എസ്സൻസ്സ് ഇവ മിക്സ് ചെയ്യുക.ബട്ടർ( ഓയിൽ)കുറെശ്ശെ ആയി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക.

Step 4

ഇനി മൈദ,ബേക്കിംഗ് പൗഡർ ഇതിലെക്ക് കുറെശ്ശെ ഇട്ട് ബ്ലെൻടെർ കൊണ്ടൊ, ഒരു തടി തവി കൊണ്ടൊ നന്നായി മിക്സ് ചെയ്യുക.പാൽ കൂടെ ചേർത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

Step 5

ഒരു ബെക്കിംഗ് ട്രെ ബട്ടർ തടവി കേക്ക് കൂട്ട് ഒഴിക്കാൻ തയ്യാറാക്കി വക്കുക.

Step 6

ഓവനിലാണു ചെയ്യുന്നതെങ്കിൽ ഓവൻ 180 പ്രീഹീറ്റ് ചെയ്ത് ഇടുക.ശെഷം കേക്ക് കൂട്ട് വച്ച് 25-30മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക.(ഓവനനുസരിച്ച് ബേക്കിംഗ് സമയം മാറും)

Step 7

കുക്കറിൽ ആണെങ്കിൽ കുക്കറിന്റെ റബ്ബർ വാഷർ ഊരി മാറ്റി, കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ച് കുക്കർ അടച്ച് 40-45 മിനുറ്റ് അടച്ച് വച്ച് ചെറുതീയിൽ വേവിച്ച് എടുക്കാം.കുക്കറിൽ വെള്ളം ഒഴിക്കെണ്ട. ഇനി കുക്കറിൽ മറ്റൊരു പാത്രം വച്ച് അതിന്റെ മെലെ കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ചും ചെയ്ത് എടുക്കാം.അപ്പൊ കരിയുമൊന്ന് ഒട്ടും പേടിക്കണ്ട.

Step 8

ഒരു റ്റൂത്ത് പിക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി നോക്കി വെന്തെന്ന് ഉറപ്പ് വരുത്തണം

Step 9

നന്നായി തണുത്ത ശെഷം ഐസിംഗ് ചെയ്യാം. വിപ്പിംഗ് ക്രീം പൗഡർ പാൽ ചേർത്ത് നന്നായി ബ്ലെൻടർ ഉപയോഗിച്ച് 4-5 minutes ബീറ്റ് ചെയ്ത് എടുക്കുക.ബ്ലെൻടെർ ഇല്ലെങ്കിൽ നന്നായി ഒരു തടി തവി വച്ച് ,അല്ലെങ്കിൽ തൈരു കടയുന്ന കടകൊലു ഉപയോഗിക്കാം.,അവ വച്ച് നന്നായി ബീറ്റ് ചെയ്ത് കട്ടിയാക്കി എടുക്കുക.ഇനി ഇത് 1 മണികൂർ ഫ്രിഡ്ജിൽ സൂക്ഷിച്ച ശെഷം പുറത്ത് എടുത്ത് അഭിരുചിക്കനുസരിച്ച് ഐസിംഗ് ചെയ്യാം.ഞാൻ നോർമൽ ഐസിംഗും കോക്കൊ പൗഡർ ചേർത്തും ആണു ചെയ്തെക്കുന്നത്.ഇഷ്ടമുള്ള ഫൂഡ് കളർ ചെർതും ഐസിംഗ് ചെയ്യാം.

Step 10

അപ്പൊ എല്ലാരും എടുതൊ ഒരൊ കഷണം, എന്നിട്ട് അഭിപ്രായം പറയണം ട്ടൊ...ഒകെ

  Leave a Reply

  Your email address will not be published.