Loader

സ്ട്രൊബെറി മിൽക് ഷേക്ക് ( Strawberry Milk Shake)

2016-01-02
  • Servings: അതെ
  • Ready In: 10m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്നു ഒരു സിമ്പിൾ റെസിപ്പിയുമായിട്ടാണട്ടൊ ഞാൻ വന്നെക്കുന്നെ ,,,നമ്മുക്ക് തുടങ്ങാം

Ingredients

  • സ്ട്രൊബെറി -10
  • പാൽ -1 കപ്പ്
  • പഞ്ചസാര - 3-4 റ്റെബിൾസ്പൂൺ ( മധുരം സ്ട്രൊബെറി ടെ മധുരം അനുസരിച്ച് ക്രമീകരിക്കാം)
  • വാനിലാ എസ്സൻസ്സ് ( നിർബന്ധമില്ല) - 2 തുള്ളി
  • വാനില/സ്ട്രൊബെറി ഐസ്ക്രീം - 1 സ്കൂപ്പ്
  • നട്ട്സ്, റ്റൂട്ടി ഫ്രൂട്ടി -കുറച്ച്

Method

Step 1

പാൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കുക.ഞാൻ പാലു കാച്ചിയ ശെഷം ഫ്രീസറിൽ വച്ച് തണുപ്പിച്ചാണു എടുത്തത്.ഇഷ്ടം പൊലെ നിങ്ങൾക്ക് എടുക്കാം. നല്ല തണുത്ത പാൽ ആവണം ന്ന് മാത്രം

Step 2

സ്ട്രൊബെറീസ് ,ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വക്കുക

Step 3

മിക്സിയിൽ പഞ്ചസാര,സ്ട്രൊബെറീസ്,പകുതി പാൽ ചേർത്ത് നന്നായി അടിക്കുക

Step 4

ശെഷം അടപ്പ് തുറന്ന് ബാക്കി പാൽ,വാനിലാ എസ്സൻസ്സ് ഇവ ചേർത്ത് ഒന്നു കൂടെ നന്നായി അടിക്കുക

Step 5

നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് അടിയിൽ കുറച്ച് നട്ട്സ്,ട്ടൂട്ടി ഫ്രൂട്ടീ ഇവ ഇട്ട ശെഷം മെലെ അടിച്ച് വച്ചിരിക്കുന്ന മിൽക് ഷേക്ക് ഒഴിക്കുക.

Step 6

മുക്കാൽ ഭാഗം ഷേക് ഒഴിച്ച ശെഷം അതിന്റെ മെലെ ഐസ്ക്രീം ,നട്ട്സ്,റ്റൂട്ടി ഫ്രൂട്ടി ,വേണെൽ കുറച്ച് ചെറീസും വക്കാം, ഇത് കൂടി ഇട്ട് സെർവ് ചെയ്യാം

Step 7

രുചികരമായ സ്ട്രൊബെറി മിൽക് ഷേക്ക് തയ്യാർ. എല്ലാരും ട്രൈ ചെയ്യണം ട്ടൊ.

Leave a Reply

Your email address will not be published.