വഴുതനങ്ങ മസാല ഫ്രൈ (Violet Brinjal Masala Stir Fry)
2015-11-11- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: സമയം ആവശ്യം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Prep Time: 30m
- Cook Time: 20m
- Ready In: 50m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
Ingredients
- വയലറ്റ് കളർ ഉരുണ്ട വഴുതനങ്ങ -4
- ചെറിയുള്ളി -10-12
- ഇഞ്ചി -1 ചെറിയ കഷണം
- വെള്ളുതുള്ളി -5-6 അല്ലി
- മഞൾ പൊടി -1/2 റ്റീസ്പൂൺ
- മുളക് പൊടി -1.5 റ്റീസ്പൂൺ
- കുരുമുളക് പൊടി - 1/2 റ്റീസ്പൂൺ
- മല്ലി പൊടി -3/4 റ്റീസ്പൂൺ
- ഗരം മസാല -1/2 റ്റീസ്പൂൺ
- കായപൊടി -2 നുള്
- നാരങ്ങാനീരു -1/2 റ്റീസ്പൂൺ
- ഉപ്പ്, എണ്ണ -പാകത്തിനു
- കറിവേപ്പില -1 തണ്ട്.
Method
Step 1
വഴുതനങ്ങ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് എടുക്കുക.
Step 2
ചെറിയുള്ളി, ഇഞ്ചി,വെള്ളുതുള്ളി, പൊടികൾ എല്ലാം,നാരങ്ങാനീരു,പാകത്തിനു ഉപ്പ് ഇവ എല്ലാം കൂടി വളരെ കുറച്ച് വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക.
Step 3
ഇനി ഈ പേസ്റ്റ് വഴുതനങ്ങ കഷണങ്ങളിൽ നന്നായി തേച്ച് പിടിപ്പിച്ച്, 30 മിനുറ്റ് മാറ്റി വക്കുക
Step 4
പാനിൽ എണ്ണ ചൂടാക്കി കുറെശ്ശെ വഴുതനങ കഷണങ്ങൾ ഇട്ട് മൊരിച്ച് വറുത് കോരുക.കുറച്ച് കറിവേപ്പില കൂടി ഇട്ട് വറക്കാം.നല്ലൊരു മണവും, രുചിയും തരും അത്.സ്വാദിഷ്ടമായ വഴുതനങ്ങ മസാല ഫ്രൈ റെഡി.