Loader

ചീര തോരൻ (Spinach Thoran)

By : | 0 Comments | On : July 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചീര തോരൻ ( spinach thoran )

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

അനേകം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് ചീര .അതു കൊണ്ടു ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഇലക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. .ചീരയിൽ പരിപ്പ് ചേർത്തും ,മുട്ട
ചേർത്തുമൊക്കെ പല
രീതിയിൽ തയ്യാറാക്കാവുന്നതാണ് .

1 കപ് തേങ്ങാ മൂന്നാലു പച്ചമുളകും , അഞ്ചാറു ചുവന്നുള്ളിയും ,2 വെളുത്തുള്ളി ചേർത്തു ചതച്ചു മാറ്റി
വെക്കണം .

പാൻ ചൂടാവുമ്പോൾ എണ്ണ ഒഴിച്ചു കടുക് വറുത്ത ശേഷം ചെറുതായി അരിഞ്ഞ ചീര ചേർക്കുക .( ചീര വെന്തു കഴിയുമ്പോൾ അവിയും .ആവശ്യാനുസരം കുറച്ചധികം എടുക്കുക ) ചീരയിൽ ഒരു നുള്ളു മഞ്ഞൾ പൊടി ,ഉപ്പു ചേർത്തു രണ്ടു മിനിറ്റ് അടച്ചു വെച്ചു വേവിക്കുക .അതിനു ശേഷം അതിന്റെ മുകളിൽ അരപ്പു ചേർത്തു ആവി കേറ്റണം .ഒരു മിനിറ്റിനു ശേഷം മൂടി തുറന്നു ഇളക്കി തോർത്തി എടുക്കാം .

Thnx …..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.