പാചകക്കുറിപ്പ് നല്‍കാം
മലയാള പാചകത്തിലൂടെ നിങ്ങളുടെ പാചകകുറിപ്പ് ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതിന് ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പാചകകുറിപ്പ് ഞങ്ങളുടെ വെബ്‌സൈറ്റില്‍ കൂടാതെ ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് തുടങ്ങിയ ഞങ്ങളുടെ സാമൂഹ്യ കൂട്ടായ്മകളിലും പ്രസിദ്ധീകരിക്കുന്നതാണ്.
പാചകകുറിപ്പുകള്‍ നല്‍കാനും പിന്നീട് മാറ്റങ്ങള്‍ വരുത്താനും നിങ്ങള്‍ക്ക് ഒരു മലയാള പാചകം അക്കൗണ്ട് ആവശ്യമാണ്. നിലവില്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടില്ലെങ്കില്‍ സൗജന്യമായി ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ട് ഉണ്ടെങ്കില്‍ ദയവായി ലോഗിന്‍ ചെയ്യുക.
ദയവായി ശ്രദ്ധിക്കുക:
- പാചക കുറിപ്പിന്റെ പേര് മുഴുവനായും നല്‍കുക.
- നിര്‍ബന്ധമായും വിഭവത്തിന്റെ ഒരു ചിത്രമെങ്കിലും നല്‍കണം.
- വിഭവത്തിന്റെ ഒരു ലഘുവിവരണം ഒന്നോ രണ്ടോ വരിയില്‍ കവിയാതെ നല്‍കുക.
- പാചകകുറിപ്പ് ഉള്ളടക്കം എന്ന ബോക്സില്‍ വിഭവത്തെ പറ്റി പരാമര്‍ശിക്കാം, അതിനു ശേഷം ആവശ്യമെങ്കില്‍ പാചകത്തില്‍ മറ്റെന്തെകിലും ശ്രദ്ധിക്കാന്‍ ഉണ്ടെങ്കില്‍ അതും വിവരിക്കാം. ചേരുവകളും പാചക വിധിയും ഈ ബോക്സില്‍ നല്‍കരുത്, അവയ്ക്കായി പ്രത്യേകം ബോക്സുകള്‍ താഴെ ലഭ്യമാണ്.
- ഒന്നോ അതിലധികമോ ചിത്രങ്ങള്‍ സെലക്റ്റ് ചെയ്തതിന് ശേഷം “Start Upload” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചിത്രങ്ങളുടെ വലുപ്പം കുറഞ്ഞത് 575 പിക്സല്‍ വീതിയും 262 പിക്സല്‍ ഉയരവും ആയിരിക്കണം. കൂടുതല്‍ വലുപ്പമുള്ള ചിത്രങ്ങള്‍ സിസ്റ്റം “ക്രോപ്പ് ” ചെയ്യുന്നതാണ്.
- ചേരുവകള്‍ എന്ന ബോക്സില്‍ വിഭവത്തിന്റെ ചേരുവകളും അവയുടെ അളവും നല്‍കാം. ഓരോന്നും ഓരോ ബോക്സില്‍ നല്‍കണം. ഒരു ചേരുവ നല്‍കിയതിന് ശേഷം “+” ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അടുത്ത ചേരുവക്കായുള്ള ബോക്സ് ലഭിക്കും.
- ഇനി തയ്യാറാക്കാനുള്ള രീതി (പാചകവിധി) പടി പടിയായി നല്‍കാം. ഒരു പടിയും ഓരോ ബോക്സില്‍ നല്‍കണം. മുകളില്‍ ചെയ്ത പോലെ ഒരു പടി നല്‍കിയതിന് ശേഷം “+” ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അടുത്ത പടിക്കുള്ള ബോക്സ് ലഭിക്കും.
- ഇനി വീഡിയോ ഉള്ള പാചകകുറിപ്പ് ആണെങ്കില്‍ അതെ/അല്ല എന്ന് നല്‍കാം. വീഡിയോ ഉണ്ടെങ്കില്‍ കുറിപ്പിനോടൊപ്പം നിങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിക്കും. ഇത് വായനക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. എന്നിരുന്നാലും വീഡിയോ പാചകകുറിപ്പിന് നിര്‍ബന്ധമല്ല.
മലയാള പാചകത്തിലേക്ക് വീഡിയോ നല്‍കാന്‍, വീഡിയോ നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ അപ്‌ലോഡ് ചെയുക. ശേഷം ഗൂഗിള്‍ ഡ്രൈവിലൂടെ വീഡിയോ
എന്ന വിലാസത്തില്‍ ഷെയര്‍ ചെയ്യുക. സംശയനിവാരണത്തിനായി ഞങ്ങളെ ബന്ധപ്പെടുക.
- വീഡിയോ മലയാള പാചകം ചാനലില്‍ പ്രസിദ്ധീകരിച്ചാല്‍ വീഡിയോയുടെ താഴെ “ഷെയര്‍” ഓപ്ഷനില്‍ നിന്നും എംബെഡ് കോഡ് കസ്റ്റം സൈസ് / റെസലൂഷനില്‍ ലഭിക്കും (575 x 323). അത് “വീഡിയോ എംബെഡ് കോഡ് ” ബോക്സില്‍ നല്‍കുക. വീഡിയോ ഇല്ലാത്ത കുറിപ്പ് ആണെങ്കില്‍ ദയവായി ഈ ബോക്സ് ഒഴിച്ചിടുക.
- “അളവ് ” എന്ന ബോക്സിന് നേരെ എത്ര പേര്‍ക്ക് കഴിക്കാം അല്ലെങ്കില്‍ എത്ര അളവ് ലഭിക്കും എന്ന്‍ നല്‍കാം.
ഉദാഹരണമായി “2 കപ്പ്” ,”6 പേര്‍ക്ക് “, “1 പ്ലേറ്റ് ” എന്നിങ്ങനെ നല്‍കാം.” - “വെജിറ്റേറിയന്‍” എന്ന ബോക്സിന് നേരെ ‘അതെ’ / ‘അല്ല’ എന്ന് നല്‍കാം.
- Login
- Sign Up
- Forgot Password