പരിപ്പുവട…….
പരിപ്പുവട…….
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #18
തയ്യാറാക്കിയത് :സലീന റഹീസ്
ചേരുവകൾ…
കടലപ്പരിപ്പ് -1 കപ്പ
തുവരപ്പരിപ്പ് -1/2 കപ്പ
സബോള-1 എണ്ണം
ഇഞ്ചി-1 ചെറിയ കഷണം
പച്ചമുളക്-2 എണ്ണം
കറിവേപ്പില-2 തണ്ട്
കായപ്പൊടി, മഞ്ഞപ്പൊടി, കുറച്ചുമതി
ഉണക്കമുളക്-2 എണ്ണം
വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം…..
ഒരുമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവച്ച് പരിപ്പ. ആദ്യം കടലപ്പരിപ്പ് ചെറുതായി മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം തുവരപ്പരിപ്പ് ചെറുതായി മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിൽ ഇത് രണ്ടും കൂടെ ഇട് മിക്സ് ചെയ്യുക ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക. ഇഞ്ചി, പച്ചമുളക്, ചതച്ചത് പരിപ്പിലേക്ക് ചേർത്തുകൊടുക്കുക. കായപ്പൊടി, മഞ്ഞ പൊട്ടി, ചെറുതായി മുറിച്ച ഉണക്കമുളക്, ചെറുതായി അരിഞ്ഞ കറിവേപ്പില, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്യുക.
ഒരു പാൻ വച്ച് എണ്ണയൊഴിച്ച് എണ്ണ ചൂടാകുമ്പോൾ തീ കുറച്ച് വെച്ചതിനുശേഷം. അരച്ചു വെച്ചിരിക്കുന്ന പരിപ്പ് ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത കയ്യിൽ വെച്ച് 1 പ്രസ് ചെയ്തതിനുശേഷം എണ്ണയിൽ ഇട് ഫ്രൈ ചെയ്തെടുക്കുക.
നമ്മുടെ പരിപ്പുവട റെഡിയായിക്കഴിഞ്ഞു.
