മലബാർ സ്പെഷ്യൽ ഞണ്ട് റോസ്റ്റ്

By : | 0 Comments | On : June 4, 2018 | Category : Uncategorized



മലബാർ സ്പെഷ്യൽ ഞണ്ട് റോസ്റ്റ്
തയ്യാറാക്കിയത്: മിനു അഷീജ്

എല്ലാവരും ഞണ്ട് റോസ്റ്റ് ഉണ്ടാക്കാറുണ്ടാവുമല്ലോ. ഓരോ നാട്ടിലും ഓരോ രീതിയിൽ ആയിരിക്കും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുക. ഞാൻ ഇവിടെ ഒരു മലബാർ ടച്ച് കൊടുത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളും ഒന്ന് ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ എന്തായാലും ഇഷ്ടപ്പെടും.

ഉണ്ടാക്കുന്ന വിധം മലയാളത്തിൽ കാണുവാൻ: https://youtu.be/iWqD5g6nLm0

ചേരുവകൾ :

ഞണ്ട് – 750 ഗ്രാം
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് -3
2 പച്ചമുളകും 1 ഇഞ്ച് വലിപ്പമുള്ള ഇഞ്ചിയും 15 വെളുത്തുള്ളി ഇതളും കൂടി അരച്ച പേസ്റ്റ്
മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
മുളക് പൊടി – 2 ടീ സ്പൂൺ
മല്ലി പൊടി – 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടീ സ്പൂൺ
ഗരം മസാല – അര ടീ സ്പൂൺ
ഉലുവ പൊടി – കാൽ ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉള്ളി വഴറ്റുക. കുറച്ചു ഉപ്പു ചേർത്താൽ പെട്ടെന്ന് വഴറ്റി എടുക്കാം. വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അല്പ സമയത്തിന് ശേഷം മഞ്ഞൾ പൊടി, മുളക് പൊടി മല്ലി പൊടി എന്നിവ ചേർത്ത് വഴറ്റി കൊണ്ടിരിക്കുക. അതിനു ശേഷം, കുറച്ചു കറിവേപ്പിലയും തക്കാളിയും ചേർക്കുക. എല്ലാം നല്ലവണ്ണം വഴന്നു വന്നാൽ ഞണ്ടു ചട്ടിയിലേക്കു ഇടുക. ഞണ്ട് വെന്തു വരാൻ വേണ്ടി ഒരു കാൽ കപ്പ് വെള്ളം ചേർക്കുക. ഈ സമയം ഉപ്പു നോക്കി ആവശ്യമെങ്കിൽ ചേർക്കുക. ചട്ടി അടച്ചുവെച്ചു ഞണ്ടു വേവിക്കുക. വെന്തു വരുമ്പോൾ കുരുമുളക് പൊടി ഗരം മസാല ഉലുവ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഞണ്ടു വെന്തു അടുപ്പിൽ നിന്നും മാറ്റാൻ ആവുമ്പോൾ ഒന്ന് മുതൽ ഒന്നര ടേബിൾ സ്പൂൺ വരെ പച്ച വെളിച്ചെണ്ണ ചേർക്കുക.

നല്ല ടേസ്റ്റി ആയ ഞണ്ടു കറി റെഡി





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version