ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #2 – തക്കാളി ത്വക്ക്
തയ്യാറാക്കിയത് : ജയലക്ഷ്മി പി.എസ്
ദിവസേന നാം ധാരാളം ചമ്മന്തികൾ ഉപയോഗിക്കുന്നു. ഇതാ ഒരു സ്വാദിഷ്ടമായ ചമ്മന്തി…പരീക്ഷിച്ചു നോക്കൂ!!
ചേരുവകൾ :-
തക്കാളി – 4 എണ്ണം
മുളകുപൊടി – 3/4 ടീസ്പൂൺ
മഞ്ഞൾപൊടി – 2 നുള്ള്
പെരുങ്കായം – 1നുള്ള്
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – 3 ടീസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
കടലപ്പരിപ്പ്- 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ്. – 1/4 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില. -1 തണ്ട്
തയ്യാറാക്കേണ്ട വിധം :-
തക്കാളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ അരച്ചെടുക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ വറുത്ത് അതിലേക്ക് അരച്ച തക്കാളി ചേർക്കുക. കായം, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി വറ്റുന്നതുവരെ ഇളക്കുക.
തക്കാളി ത്വക്ക് റെഡി!!
അച്ചാറായും ചപ്പാത്തിയോടൊപ്പവും ഇത് ഉപയോഗിക്കാം!
