കായത്തൊലി പയർ തോരൻ

By : | 0 Comments | On : June 16, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കായത്തൊലി പയർ തോരൻ

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

കായത്തൊലി ഉപയോഗിച്ച സ്വാദിഷ്ടവും പോഷകമേറിയതുമായ തോരൻ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/gMgL14yu-Ps

ചേരുവകള്‍:

കായത്തൊലി – ചെറുതായി അരിഞ്ഞത് (3കായയുടെ തൊലി )
വൻപയർ – 2 കപ്പ് (3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത് )
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
പച്ചമുളക് -4 എണ്ണം
തേങ്ങാ – 1കപ്പ്
കടുക്, വറ്റൽമുളക്, കറിവേപ്പില
ഉപ്പ് -പാകത്തിന്
എണ്ണ – 4ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

നന്നായി കഴുകിയ കായത്തൊലി, പയർ ഇവ രണ്ടും മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ 4 വിസിൽ വരുന്നത് വരെ വേവിക്കുക,
മറ്റൊരു പാൻ അടുപ്പിൽ വെച് എണ്ണയൊഴിച്ചു ചൂടായി വന്നാൽ, കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക, കടുക് പൊട്ടി വന്നാൽ, തേങ്ങയും പച്ചമുളകും ഒതുക്കി ചേർക്കുക, പച്ചമുളക് ന്റെ പച്ചകുത്തു മാറുന്നത് വരെ ഒന്ന് മൂപ്പിക്കുക
ശേഷം, വേവിച്ചു വെച്ച കായത്തൊലി പയർ ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക, അല്പം കൂടെ കറിവേപ്പില, ഉപ്പ് (ആവശ്യമെങ്കിൽ മാത്രം )എന്നിവ ചേർത്ത് വീണ്ടും യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം
കായത്തൊലി പയർ തോരൻ റെഡി !
(വേണമെങ്കിൽ അല്പം പച്ച വെളിച്ചെണ്ണ മുകളിൽ ആയി തൂവി കൊടുക്കാം, )





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version